5 May 2025, Monday
KSFE Galaxy Chits Banner 2

Related news

May 2, 2025
April 23, 2025
April 1, 2025
March 28, 2025
March 22, 2025
March 17, 2025
March 14, 2025
February 26, 2025
February 11, 2025
February 10, 2025

കൊച്ചിയില്‍ രണ്ടരക്കോടി രൂപയുടെ സ്വര്‍ണം പിടികൂടി

Janayugom Webdesk
കൊച്ചി
April 24, 2022 11:58 am

കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. കസ്റ്റംസ് രണ്ടരക്കോടി രൂപ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്. ഇറച്ചി മുറിക്കുന്ന യന്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താനുള്ള ശ്രമമാണ് കസ്റ്റംസ് തടഞ്ഞത്. തൃക്കാക്കര തുരുത്തേല്‍ എന്റര്‍പ്രൈസസിന്റെ പേരിലാണ് സ്വര്‍ണം അയച്ചിരുന്നത്. തൃക്കാക്കര സ്വദേശിയുടെ ഡ്രൈവര്‍ നകുല്‍ എന്നയാളാണ് പിടിയിലായത്.

സിറാജുദ്ദീന്‍ എന്നയാളാണ് സ്വര്‍ണം അയച്ചതെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ദുബായില്‍ നിന്ന് എത്തിയ കാര്‍ഗോയിലാണ് രണ്ടേകാല്‍ കിലോ സ്വര്‍ണമുണ്ടായിരുന്നത്. ഇന്ത്യയില്‍ത്തന്നെ ലഭിക്കുന്ന യന്ത്രം വിദേശത്ത് നിന്ന് വരുത്തിയത് എന്തിനെന്ന സംശയമാണ് വന്‍ സ്വര്‍ണവേട്ടയ്ക്ക് വഴിയൊരുക്കിയത്.

Eng­lish sum­ma­ry; Gold worth Rs 2.5 crore seized in Kochi

You may also like this video;

YouTube video player

TOP NEWS

May 5, 2025
May 5, 2025
May 5, 2025
May 5, 2025
May 5, 2025
May 5, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.