15 November 2024, Friday
KSFE Galaxy Chits Banner 2

Related news

September 23, 2024
August 6, 2024
May 20, 2024
January 17, 2024
January 14, 2024
December 12, 2023
July 2, 2023
April 7, 2023
January 9, 2023
December 28, 2022

ഗോതബയ രാജപക്സെ 24ന് ശ്രീലങ്കയിലെത്തും

Janayugom Webdesk
കൊളംബൊ
August 18, 2022 10:33 pm

സാമ്പത്തിക പ്ര­തി­സന്ധിക്കെതിരെ ജനകീയ പ്ര­ക്ഷോഭം ശക്തമായതോടെ നാടുവിട്ട ശ്രീലങ്കന്‍ മുൻ പ്രസിഡന്റ് ഗോതബയ രാജപക്സെ ഈ മാസം 24ന് തിരിച്ചെത്തുമെന്ന് റിപ്പോർട്ട്. ആദ്യം മാലദ്വീപിലും തുടർന്ന് സിംഗപ്പൂരിലും അഭയംതേടിയ ഗോതബയ അവിടെയും വിസ കാലാവധി അവസാനിച്ചതിനെത്തുടർന്ന് തായ്‍ലൻഡിലെത്തിയിരുന്നു. ഇവിടെ നിന്നാണ് ശ്രീലങ്കയിലേക്ക് മടങ്ങുന്നത്. രാജപക്സെയുമായി ബന്ധമുള്ള റഷ്യയിലെ മുൻ ശ്രീലങ്കൻ പ്രതിനിധി ഉദയംഗ വീരതുംഗയാണ് ഗോതബയയുടെ മടക്കം സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയത്. ശ്രീലങ്ക വിട്ടതിന് ശേഷം രാജപക്സെ പൊതുഇടങ്ങളില്‍ പ്രത്യക്ഷപ്പെടുകയോ അഭിപ്രായപ്രകടനം നടത്തുകയോ ചെയ്തിതിരുന്നില്ല.

എന്നാല്‍ രാജപക്സെ ഉടനെ ശ്രീലങ്കയിലേക്ക് തിരിച്ചെത്തുന്നത് ഒഴിവാക്കണമെന്ന് പ്രസിഡന്റ് റെനില്‍ വിക്രമസിംഗെയുടെ ഓഫീസ് നിര്‍ദ്ദേശിച്ചു. ഗോതബയ മടങ്ങിവരാനുള്ള സമയമാണിതെന്ന് വിശ്വസിക്കുന്നില്ലെന്നായിരുന്നു റെ­നി­ല്‍ വിക്രമസിംഗെയുടെ പ്രതികരണം. ശ്രീലങ്കൻ സർക്കാർ ഔദ്യേ­ാഗികമായി ആവശ്യപ്പെട്ടതിനെത്തുടർന്നായിരുന്നു തായ്‍ലന്‍ഡ് സര്‍ക്കാര്‍ ഗോതബയയ്ക്ക് വിസ അനുവദിച്ചത്. നയതന്ത്ര പാസ്പോർട്ടിലായതിനാൽ 90 ദിവസംവരെ ഇവിടെ തുടരാനാകുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെ രാഷ്ട്രീയ അഭയം തേടിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും തായ്‍ലൻഡ് സർക്കാർ നിഷേധിച്ചു.

അതിനിടെ, ഗോതബയ വിദേശ രാജ്യങ്ങളിൽ മാറിത്താമസിക്കുന്നതിനെതിരെ പ്രതിഷേധമുയർന്നതോടെ വിശദീകരണവുമായി ശ്രീലങ്കന്‍ സർക്കാർ രംഗത്തെത്തി. വിദേശത്തെ താമസത്തിന് സർക്കാർ ഫണ്ട് ഉപയോഗിക്കുന്നില്ലെന്നും എല്ലാം സ്വന്തം ചെലവിലാണെന്നും സർക്കാർ വ്യക്തമാക്കി.

Eng­lish Sum­ma­ry: Gotabaya Rajapakse will arrive in Sri Lan­ka on 24th
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.