10 January 2025, Friday
KSFE Galaxy Chits Banner 2

സർക്കാർ വാർഷികം: പ്രദർശന നഗരിയിലെ പൊലീസ് വനിതാ പ്രതിരോധ സംഘത്തിന്റെ പ്രകടനം ശ്രദ്ധേയം

Janayugom Webdesk
കണ്ണൂർ
April 4, 2022 5:26 pm

 

അക്രമികളില്‍ നിന്ന്‌ രക്ഷപ്പെടാനുള്ള നുറുങ്ങു മാര്‍ഗ്ഗങ്ങള്‍ പെണ്‍കുട്ടികള്‍ക്കും സ്‌ത്രീകള്‍ക്കും സൗജന്യമായി പകര്‍ന്നു നല്‍കുന്ന പൊലീസിന്റെ സ്‌റ്റാള്‍ കണ്ണൂരിലെ സര്‍ക്കാര്‍ വാര്‍ഷികാഘോഷ പ്രദര്‍ശനത്തില്‍ പ്രധാന ആകര്‍ഷണമാകുന്നു.ആയുധം ഉപയോഗിക്കാതെ നിമിഷങ്ങള്‍ക്കകം അക്രമിയെ പിന്തിരിക്കാനുള്ള
മാര്‍ഗ്ഗങ്ങളാണ്‌ വനിതാ പൊലീസ്‌ ഉദ്യോഗസ്‌ഥരായ മാസ്‌റ്റര്‍ ട്രെയിനര്‍മാര്‍ പകര്‍ന്നുനല്‍കുന്നത്‌. നിരത്തുളിലും വാഹനങ്ങളിലും സഞ്ചരിക്കുന്ന സ്‌ത്രീകള്‍ നേരികടാൻ ഇടയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍, ശാരീരികാക്രമണത്തിന് മുതിരുന്നവരെ കീഴ്പ്പെടുത്തുന്ന വിധം എന്നിവ കാണികള്‍ക്ക് ഏറെ ഗുണകരമാണ്‌.
മാലയും ബാഗും പിടിച്ചുപറിച്ച്‌ ഓടുന്നവരെ കീഴ്പ്പെടുത്തുന്നതും ആക്രമിയെ ചലിക്കാൻ അനുവദിക്കാതെ തളയ്‌ക്കുന്നതും ഇവിടെ നേരിട്ടുകാണാം. കണ്ണൂര്‍,കോഴിക്കോട്‌, കാസര്‍കോട്‌, വയനാട്‌ ജില്ലകളില്‍ നിന്നുള്ള വനിതാ പൊലീസ്‌
ഉദ്യോഗസ്‌ഥരാണ്‌ ക്ലാസുകള്‍ നയിക്കുന്നത്‌.കഴിഞ്ഞ രണ്ടുദിവസങ്ങളിലായി നൂറുകണക്കിനു പേരാണ്‌ പൊലീസ്‌ സ്‌റ്റാളിനു സമീപത്തെത്തി പരിശീലനമുറകള്‍ മനസിലാക്കുന്നത്‌.സന്ദർശകർക്ക് വനിതാ മാസ്‌റ്റര്‍ ട്രെയിനര്‍മാരില്‍നിന്ന്‌ നേരിട്ട്‌കാര്യങ്ങള്‍ മനസിലാക്കാനും സൗകര്യമുണ്ട്‌.2015 ല്‍ സംസ്ഥാനത്ത്‌ ആരംഭിച്ച വനിതാ സ്വയം പ്രതിരോധ പരിശീലനപരിപാടി ലക്ഷക്കണക്കിന്‌ കുട്ടികള്‍ക്കും സ്‌ത്രീകള്‍ക്കും പ്രയോജനപ്പെട്ടിട്ടുണ്ട്‌.
എല്ലാ ജില്ലകളിലും നാല്‌ വനിതാ പോലീസ്‌ ഉദ്യോഗസ്‌ഥര്‍ക്കാണ്‌ പരിശീലനത്തിന്റെ ചുമതല. പരിശീലനം പൂര്‍ണ്ണമായും സൗജന്യമാണ്‌. വിദ്യാലയങ്ങള്‍, റസിഡന്റ്‌സ്‌അസോസിയേഷനുകള്‍, മറ്റ്‌ കൂട്ടായ്‌മകള്‍ എന്നിവിടങ്ങളിലെ വനിതകള്‍ക്ക്‌ അതത്‌ സ്‌ഥലത്തെത്തി പരിശീലനം നല്‍കും. nodalofficer.wsdt.phq@gmail.com എന്നതാണ്‌ മെയില്‍ വിലാസം.ക്രൈംബ്രാഞ്ച്‌ മേധാവി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പരിശീലനപരിപാടി സംസ്ഥാന വ്യാപകമായി ഏകോപിപ്പിക്കുന്നത്‌ സ്‌റ്റേറ്റ്‌ പൊലീസ്‌ മീഡിയ സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വി.പി. പ്രമോദ്‌ കുമാറും സംഘവുമാണ്‌.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.