26 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 24, 2025
April 16, 2025
April 6, 2025
April 1, 2025
March 18, 2025
March 18, 2025
March 1, 2025
February 15, 2025
January 8, 2025
December 5, 2024

ജനങ്ങളുടെ മേൽ അമിതഭാരം അടിച്ചേൽപ്പിക്കുന്നതിൽ നിന്നും ഭരണകൂടങ്ങൾ പിന്മാറണം:എഐവൈഎഫ്

Janayugom Webdesk
അടൂര്‍
February 12, 2023 10:43 am

വികസന ക്ഷേമ പ്രവർത്തനങ്ങൾ പ്രഖ്യാപിച്ച് കൊണ്ട് സർക്കാർ അവതരിപ്പിച്ച ബഡ്ജറ്റ് അഭിനന്ദനാർഹമാണ് പക്ഷേ വിഭവങ്ങൾ കണ്ടെത്തുന്നതിന് വേണ്ടി ജനകീയ സർക്കാർ നികുതി കുടിശ്ശിക ഉൾപ്പെടെ പിരിച്ചെടുത്ത് ഭരണ ചിലവുകൾ കുറച്ച് പുതിയ വിഭവ സംവിധാനങ്ങൾ കണ്ടെത്തുന്നതിന് പകരം ജനങ്ങളുടെ മേൽ അമിതഭാരം അടിച്ചേൽപ്പിക്കുന്നത് പ്രതിഷേധാർഹമാണ് എന്ന് എ ഐ വൈ എഫ് പത്തനംതിട്ട ജില്ലാ ക്യാമ്പ്. 

കേന്ദ്ര ഗവൺമെൻ്റിൻ്റെ കോർപ്പറേറ്റ് ദാസ്യത്തിൻ്റെ പേരിൽ പെട്രോളിയം കമ്പനികൾ ജനങ്ങളെ കൊള്ളയടിക്കാൻ അടിക്കടി വർദ്ധിപ്പിച്ച് പെട്രോൾ ഉൽപന്നങ്ങളുടെ വില സർവ്വകാല റെക്കോർഡിൽ ആണ് ഈ സാഹചര്യത്തിൽ പെട്രോളിനും ഡീസലിനും രണ്ട് രൂപ സർചാർജ്ജ് ഏർപ്പെടുത്തുന്നത് പൊതുജനത്തിന് ദുരിതം വിതയ്ക്കുന്നു എന്നും ക്യാമ്പ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജി ജില്ലാ ക്യാമ്പ് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുഹാസ് എം ഹനീഫ് പതാക ഉയർത്തി. ജി രാധാകൃഷ്ണൻ സ്വാഗതം ആശംസിച്ചു.

റ്റി റ്റി ജിസ്മോൻ, ആർ ജയൻ, ഡി സജി, എസ് അഖിൽ, ഏഴംകുളം നൗഷാദ്, ജി ബൈജു, അരുൺ കെ എസ് മണ്ണടി, എം മധു, ശ്രീനാദേവി, ബിബിൻ എബ്രഹാം, അശ്വിൻ മണ്ണടി, അനിജു, ബൈജു മുണ്ടപ്പള്ളി, അജിത്ത് ശാന്തകുമാർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

Eng­lish Sum­ma­ry: Gov­ern­ments must refrain from over­bur­den­ing peo­ple: AIYF

You may like this video also

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.