6 November 2024, Wednesday
KSFE Galaxy Chits Banner 2

Related news

September 22, 2024
September 14, 2024
September 13, 2024
September 2, 2024
August 29, 2024
August 28, 2024
March 3, 2024
March 1, 2024
August 5, 2023
November 3, 2022

മമതാ ബാനര്‍ജിയുമായി വേദി പങ്കിടില്ലെന്ന് ഗവര്‍ണര്‍ സി വി ആനന്ദബോസ്

Janayugom Webdesk
ന്യൂഡല്‍ഹി
September 13, 2024 1:20 pm

ആര്‍ജികര്‍ മെഡിക്കള്‍ കോളജ് ആശഉപത്രയില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായികൊല്ലപ്പെട്ടതിന് പിന്നാലെ തുടരുന്ന ജനപ്രതിഷേധം കണക്കിലെടുത്ത് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി വേദി പങ്കിടില്ലെന്ന് ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ്.മുഖ്യമന്ത്രിയെ ബഹിഷ്കരിക്കുമെന്നും ആനന്ദബോസ് പറഞ്ഞു. മമതയെ ലേ‍ഡി മാക്ബത്ത് എന്ന് വിശേഷിപ്പിച്ച ഗവര്‍ണര്‍ സംസ്ഥാനത്ത് ഒട്ടാകെ അതിക്രമങ്ങല്‍ അരങ്ങേറുകയാണെന്നും വ്യക്തമാക്കി 

ഞാന്‍ മുഖ്യമന്ത്രിയുമായി വേദി പങ്കിടില്ല. ഭരണഘടനാ വ്യവസ്ഥകള്‍ ലംഘിച്ചതിന് അവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും ഗവര്‍ണര്‍ പറഞ്ഞു.സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്താത്ത സാഹചര്യത്തിലാണ് ഗവര്‍ണറുടെ നടപടി.സമരം നടത്തുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് വ്യവസ്ഥകള്‍ മുന്നോട്ടുവച്ചിരുന്നു.

ചര്‍ച്ച തത്സമയം സംപ്രേഷണം ചെയ്യണമെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജി ചര്‍ച്ചയില്‍ പങ്കെടുക്കണമെന്നുമായിരുന്നു ജൂനിയര്‍ ഡോക്ടര്‍മാരുടെ ആവശ്യം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ മമത തയ്യാറായില്ല 

ചര്‍ച്ചയുടെ വീഡിയോ റെക്കോര്‍ഡ് ചെയ്യാമെന്ന് മുഖ്യമന്ത്രി അറിയിച്ചെങ്കിലും ഡോക്ടര്‍മാര്‍ ഇതിന് തയ്യാറായില്ല. ഈ സാഹചര്യത്തില്‍ ബംഗാളിലെ നിലവിലെ പ്രതിസന്ധി അവസാനിപ്പിക്കാന്‍ ഗവര്‍ണര്‍ എന്ത് നടപടിയാണ് സ്വീകരിക്കുകയെന്ന ചോദ്യങ്ങള്‍ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉയരുന്നുണ്ട്. ബംഗാളിലെ ജനങ്ങളോട് താന്‍ പ്രതിജ്ഞാ ബദ്ധനാണെന്ന് സിവി ആനന്ദബോസ് പറഞ്ഞു. 

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.