കണ്ണൂർ സർവകലാശാല മലയാളം വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസർ നിയമനം ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ മരവിപ്പിച്ചു. ചാൻസലറുടെ അധികാരം ഉപയോഗിച്ചാണ് നടപടി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെയാണ് സർവകലാശാല ചട്ടപ്രകാരമുള്ള നടപടികള്‍ പൂർത്തിയാക്കി അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചിരുന്നത്.
സിന്‍ഡിക്കേറ്റ് അംഗീകരിച്ച തീരുമാനമാണ് സർവകലാശാല ചട്ടം 7(3) അനുസരിച്ച് അടിയന്തരമായി മരവിപ്പിച്ചതെന്ന് രാജ്ഭവൻ വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു. വൈസ് ചാൻസലർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകും. സര്‍വകലാശാലകളുടെ ചാന്‍സലറായ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്നതിനുള്ള യൂണിവേഴ്സിറ്റി നിയമഭേദഗതി ബില്‍ നിയമസഭ പരിഗണനക്കെടുക്കാനിരിക്കെയാണ് ഗവര്‍ണറുടെ നടപടി.
English Summary:Governor freezes Kannur University appointment
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.