22 January 2026, Thursday

Related news

January 22, 2026
January 21, 2026
December 18, 2025
December 14, 2025
December 1, 2025
November 23, 2025
November 21, 2025
November 17, 2025
November 4, 2025
October 6, 2025

ബില്ലിന് ഗവര്‍ണറുടെ അംഗീകാരം

Janayugom Webdesk
തിരുവനന്തപുരം
October 1, 2023 10:49 pm

2022 ലെ ശ്രീപണ്ടാര വക ഭൂമികൾ (നിക്ഷിപ്തമാക്കലും ബന്ധവിമോചനവും) ഭേദഗതി ബില്ലിന് ഗവര്‍ണറുടെ അംഗീകാരം. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് നിശ്ചയിക്കപ്പെട്ടിട്ടുള്ള വർഷാശനം (ആന്യുറ്റി) 58,500 രൂപയിൽ നിന്ന് മൂന്നിരട്ടി (1,75,500)രൂപയായി അഞ്ചു വർഷത്തേക്ക് വർധന വരുത്തുന്നതിനുള്ളതാണ് ശ്രീപണ്ടാര വക ഭൂമികൾ ഭേദഗതി ബിൽ. 

1963ലെ കേരളാ ഭൂപരിഷ്കരണ നിയമത്തിൽ 2006ൽ വരുത്തിയ ഭേദഗതി അനുസരിച്ച് വർഷാശനം മൂന്നിരട്ടിയായി വർധിപ്പിക്കുന്നതിനും ഓരോ അഞ്ചു വർഷത്തിനു ശേഷവും വർധനവ് വരുത്തുന്നതിനും വ്യവസ്ഥ ചെയ്തുകൊണ്ട് 67എ എന്ന വകുപ്പ് ചേർത്തിട്ടുണ്ട്. ഇതനുസരിച്ച് ഓരോ അഞ്ചു വര്‍ഷം കഴിയുമ്പോഴും പുതുക്കിയ വര്‍ഷാശനത്തിന്റെ 25 ശതമാനം വര്‍ധിപ്പിക്കേണ്ടതുമാണ്.

Eng­lish Summary:Governor’s assent to the bill
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.