19 January 2026, Monday

Related news

January 10, 2026
January 8, 2026
January 4, 2026
January 1, 2026
December 29, 2025
December 18, 2025
December 16, 2025
December 15, 2025
December 14, 2025
December 14, 2025

ഹേമ കമ്മീഷൻ റിപ്പോർട്ടിൽ സർക്കാർ കൈ കടത്തിയിട്ടില്ല: എം വി ഗോവിന്ദൻ

Janayugom Webdesk
തിരുവനന്തപുരം
August 23, 2024 6:06 pm

ഹേമ കമ്മീഷൻ റിപ്പോർട്ടിൽ സർക്കാർ കൈകടത്തിയിട്ടില്ലെന്നും സിനിമ മേഖലയുടെ നവീകരണമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും സി പി ഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലൊരു കമ്മറ്റിയെ നിയോഗിച്ചത്. റിപ്പോർട്ട് പുറത്തുവിടരുതെന്ന് ജസ്റ്റിസ് ഹേമ ആവശ്യപ്പെട്ടിരുന്നു. റിപ്പോർട്ടിൽ സർക്കാരിന്റെ ഒരു കൈകടത്തലും ഉണ്ടായിട്ടില്ല. സർക്കാരിന് റിപ്പോർട്ടിൽ ഒന്നും ഒളിച്ചുവയ്‌ക്കേണ്ടതില്ല.

റിപ്പോർട്ടിൽ സർക്കാരിന്റെ ഒരു കൈകടത്തലും ഉണ്ടായിട്ടില്ല. സർക്കാരിന് റിപ്പോർട്ടിൽ ഒന്നും ഒളിച്ചുവയ്‌ക്കേണ്ടതില്ല. സിനിമാ രംഗത്ത് ഉയർന്നുവന്ന പരാതികളിൽ നേരത്തെയും കേസെടുത്തിട്ടുണ്ട്. പ്രമുഖ നടൻ അതിന്റെ ഭാഗമായി ജയിലിൽ കിടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

കേസിൽ സര്‍ക്കാരിനു പരിമിതി ഉണ്ടെന്നും കോടതി നിര്‍ദേശപ്രകാരം മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടിലെ ഭാഗങ്ങള്‍ ആരെങ്കിലും ബോധപൂര്‍വം ഒഴിവാക്കിയതല്ലെന്നും അതു നിയമപരമായി അറിയിക്കേണ്ടതാണെങ്കില്‍ നല്‍കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.