15 November 2024, Friday
KSFE Galaxy Chits Banner 2

Related news

October 16, 2024
September 11, 2024
September 10, 2024
July 1, 2024
March 30, 2024
March 20, 2024
March 11, 2024
February 20, 2024
January 28, 2024
January 15, 2024

സൗദി അറേബ്യയിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ തയ്യാറാകുക: നവയുഗം

Janayugom Webdesk
അൽ ഹസ്സ
March 31, 2022 3:41 pm

സൗദി അറേബ്യയിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്ലസ്ടുവിനു ശേഷം ഉപരിപഠനത്തിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താൻ വേണ്ടി നയപരമായ തീരുമാനങ്ങൾ എടുത്ത് നടപ്പിലാക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് നവയുഗം സാംസ്കാരിക വേദി അൽഹസ്സ കൊളാമ്പിയ യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സൗദി അറേബ്യയിലെ ഇന്ത്യൻ പ്രവാസികളുടെ എക്കാലത്തെയും പ്രധാന ആവശ്യങ്ങളിൽ ഒന്നാണ് അവരുടെ കുട്ടികൾക്ക് പ്ലസ് ടു കഴിഞ്ഞിട്ട് ഉപരിപഠനത്തിനായി ഉള്ള സൗകര്യങ്ങൾ സൗദി അറേബ്യയിൽ തന്നെ ലഭ്യമാകുക എന്നത്. ഇതിനായി ഇന്ത്യൻ യൂണിവേഴ്സിറ്റിയുടെ വിദൂരപഠനകേന്ദ്രങ്ങൾ സൗദിയിൽ ആരംഭിയ്ക്കുക, നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷകളുടെ പരീക്ഷകേന്ദ്രം അനുവദിയ്ക്കുക, നയതന്ത്രബന്ധങ്ങളിലൂടെ സൗദി യൂണിവേഴ്സിറ്റികളിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പഠിയ്ക്കാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയ നിരവധി ആവശ്യങ്ങളോട് അനുഭാവപൂർണ്ണമായ സമീപനമല്ല മാറിമാറി വന്ന കേന്ദ്രസർക്കാരുകൾ സ്വീകരിച്ചിരുന്നത്.

                                നൗഷാദ് — പ്രസിഡന്റ്,  അൻസാരി — സെക്രട്ടറി , ഫായിസ് — രക്ഷാധികാരി

അത് തിരുത്തപ്പെടേണ്ട സമയം അതിക്രമിച്ചിരിയ്ക്കുകയാണെന്ന് പ്രമേയം ഓർമ്മിപ്പിച്ചു. നവയുഗം കൊളാബിയ യൂണിറ്റ് കമ്മിറ്റി ഓഫിസിൽ അഖിലിന്റെ അദ്ധ്യക്ഷതയിൽ നടന്ന യൂണിറ്റ് സമ്മേളനം നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം ഉത്‌ഘാടനം ചെയ്തു. യൂണിറ്റ് സെക്രെട്ടറി അൻസാരി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

നവയുഗം അൽഹസ്സ മേഖല പ്രസിഡന്റ് ഉണ്ണി മാധവം, മേഖല സെക്രട്ടറി സുശീൽ കുമാർ, വനിതാവേദി സെക്രട്ടറി മിനി ഷാജി എന്നിവർ ആശംസപ്രസംഗങ്ങൾ നടത്തി. കിരൺ സ്വാഗതവും, വേലുരാജൻ നന്ദിയും പറഞ്ഞു. നവയുഗം കൊളാബിയ യൂണിറ്റ് കമ്മിറ്റി ഭാരവാഹികളായി ഫായിസ് (രക്ഷാധികാരി), നൗഷാദ് (പ്രസിഡന്റ്), കിരൺ (വൈസ് പ്രസിഡന്റ്), അൻസാരി (സെക്രട്ടറി), സുരേഷ് (ജോ: സെക്രട്ടറി), സജി (ട്രെഷറർ) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.

Eng­lish summary;Govt ready to pro­vide high­er edu­ca­tion facil­i­ties to Indi­an stu­dents in Sau­di Ara­bia: Navayugam

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.