18 December 2025, Thursday

Related news

October 9, 2025
October 9, 2025
October 1, 2025
September 22, 2025
September 22, 2025
September 21, 2025
September 17, 2025
September 1, 2025
April 2, 2025
February 10, 2025

വിവാഹം നടക്കുന്നില്ല, 35കാരൻ ജീവനൊടുക്കി

Janayugom Webdesk
ബംഗളൂരു
June 29, 2023 6:31 pm

വിവാഹം നടക്കാത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ഉത്തര കന്നഡ ജില്ലയിലെ യല്ലാപ്പൂർ താലൂക്കിലെ തെലങ്കാര സ്വദേശിയായ നാഗരാജ ഗണപതി ഗാവോങ്കര്‍ (35) ആണ് മരിച്ചത്. വിവാഹം നടക്കാത്ത വിഷമത്തിലാണ് ആത്മഹത്യ ചെയ്യുന്നതെന്ന് എഴുതിയ കത്ത് കണ്ടെത്തിയിട്ടുണ്ട്.

വീടിന് സമീപത്തെ കുന്നിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വ്യാ‍ഴാ‍ഴ്ച രാവിലെയോടെയാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടിലെ അറിയപ്പെടുന്ന യുവ കർഷകനായിരുന്നു ഗണപതി ഗാവോങ്കർ. കർഷകവൃത്തിയിലൂടെ ഉപജീവനം നടത്തുന്ന കുടുംബമായിരുന്നു ഇയാളുടേത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇയാള്‍ നിരവധി പെണ്ണ് കാണൽ നടത്തിയെങ്കിലും ഒന്നും വിവാഹത്തിലേക്ക് എത്തിയിരുന്നില്ല. ഇത് നാഗരാജനെ മാനസികമായി തളര്‍ത്തിയിരുന്നുവെന്ന് അടുത്ത ആളുകള്‍ പറഞ്ഞു.

Eng­lish Sum­ma­ry: Grad­u­ate com­mits sui­cide after fail­ing to get a job and bride
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 17, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.