തമിഴ്‌നാട്ടിൽ തിരുനെൽവേലി കളക്കാട് രാജലിംഗപുരത്തെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത്. ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനി പാപ്പയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്. കോളജ് ഫീസ് അടയ്ക്കാൻ രക്ഷിതാക്കൾ ബുദ്ധിമുട്ടുന്നുവെന്നാണ് ആത്മഹത്യ കുറിപ്പിൽ പറയുന്നത്.
ഇന്ന് രാവിലെയാണ് ശിവഗംഗ കാരക്കുടി ചക്കോട്ടയില്‍ പ്ലസ് ടു വിദ്യാർത്ഥി ആത്മഹത്യ ചെയ്തത്. വീടിനുളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. രണ്ടാഴ്ച്ചയ്ക്കിടെ സംസ്ഥാനത്ത് ജീവനൊടുക്കിയ അഞ്ചാമത്തെ വിദ്യാർത്ഥിയാണിത്.
ഇന്നലെയാണ് ശിവകാശിക്ക് സമീപമുള്ള അയ്യംപെട്ടി ഗ്രാമത്തിൽ പ്ലസ് വൺ വിദ്യാർത്ഥി തൂങ്ങിമരിച്ചത്. പടക്ക നിർമാണശാലയിൽ ജോലിചെയ്യുന്ന കണ്ണൻ മീന ദമ്പതികളുടെ മകളാണ് വീടിനുള്ളിൽ മരിച്ചത്. പഠിക്കാനുള്ള സമ്മർദ്ദത്തെ തുടർന്നാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞു. അമ്മ ശകാരിച്ചതിനെ തുടർന്ന് പെൺകുട്ടി അസ്വസ്ഥയായിരുന്നുവെന്നും കുടുംബ പ്രശ്നത്തെ തുടർന്നാണ് ആത്മഹത്യയെന്നും കടലൂർ എസ്പി ശക്തി ഗണേശൻ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട് തിരുവള്ളൂരിനടുത്ത് കീഴ്ചേരിയിലെ സ്കൂൾ ഹോസ്റ്റലിൽ പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത്. വിദ്യാർത്ഥിനിയുടെ പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. പോസ്റ്റ്മോർട്ടം നടക്കുന്ന തിരുവള്ളൂർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിക്ക് മുമ്പിൽ വൻ സുരക്ഷയാണ്ഏർപ്പെടുത്തിയിരിക്കുന്നത്. പോസ്റ്റ്മോർട്ടം നടപടികൾ പൂർണമായും ക്യാമറയിൽ പകർത്തും.
പെൺകുട്ടിയുടെ സഹോദരന്റെ സാന്നിദ്ധ്യത്തിലാണ് നേരത്തേ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. കേസ് അന്വേഷിക്കുന്ന സിബിസിഐഡി സംഘവും പെൺകുട്ടിയുടെ ബന്ധുക്കളും ആശുപത്രിയിൽ എത്തിയിട്ടുണ്ട്. മൃതദേഹം ഏറ്റുവാങ്ങുമെന്ന് ബന്ധുക്കൾ അറിയിച്ചു.
രണ്ടാഴ്ചയ്ക്ക് മുൻപും തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയിലെ സ്കൂളിൽ പ്ലസ്ടു വിദ്യാർത്ഥിനിയെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. സംഭവം ആത്മഹത്യയാണെന്ന് പൊലീസ് നിഗമനമെങ്കിലും മരണത്തിൽ ദുരൂഹതയുണ്ടെന്നായിരുന്നു ബന്ധുക്കൾ പറഞ്ഞത്. ഇതേത്തുടർന്ന് സ്കൂളിന് മുന്നിൽ വൻ പ്രതിഷേധമാണുണ്ടായത്. സംഭവം വിവാദമായതോടെ മദ്രാസ് ഹൈക്കോടതി ഇടപെടുകയും പെൺകുട്ടിയുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യുകയും ചെയ്തിരുന്നു.
സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് സിഐഡി സംഘത്തിന്റെ നേതൃത്വത്തിലാണ് ആത്മഹത്യാക്കുറിപ്പിൽ പേരുണ്ടായിരുന്ന രണ്ട് അധ്യാപകരേയും പ്രിൻസിപ്പലിനയും പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂളിലെ അധ്യാപകർ മാനസികമായി പീഡിപ്പക്കുന്നുവെന്ന് കത്തെഴുതി വച്ചായിരുന്നു പെൺകുട്ടിയുടെ ആത്മഹത്യ.
English summary;Graduate student commits suicide in Tamil Nadu
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.