19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 8, 2024
December 5, 2024
December 3, 2024
December 3, 2024

സംസ്ഥാനകോണ്‍ഗ്രസില്‍ വീണ്ടും ഗ്രൂപ്പ് പോര് സജീവമാകുന്നു;ചെന്നിത്തലയും,മുരളീധരനും കൈകോര്‍ക്കുന്നു

പുളിക്കല്‍ സനില്‍രാഘവന്‍
തിരുവനന്തപുരം
July 30, 2022 11:50 am

ചിന്തന്‍ശിബിരത്തിനുശേഷം കെപിസിസി ‚ഡിസിസി ഭാരവാഹി പട്ടിക പുറത്തിറങ്ങാനിരിക്കെ ഗ്രൂപ്പുകള്‍ സജീമമാകുന്നു. എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്‍റെ നേതൃത്തിലുള്ള ഗ്രൂപ്പ് പ്രവര്‍ത്തനത്തിന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനും, പ്രതിപക്ഷനേതാവ് വി ഡി സതീശനും വേണ്ട പിന്തുണ നല‍കിയതിനെ തുടര്‍ന്ന് എ ‚ഐ ഗ്രപ്പില്‍ നിന്നും നേതാക്കള്‍ ഉള്‍പ്പെട നിരവധി പേര്‍ കെസിഗ്രൂപ്പില്‍ എത്തിയിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ പഴയ ഐ ഗ്രൂപ്പ് വീണ്ടും പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ്.കെ മുരളീധരനും രമേശ്‌ ചെന്നിത്തലയും യോജിച്ച്‌ പഴയ ഐ ഗ്രൂപ്പ്‌ ശക്തമാക്കാന്‍ തത്ത്വത്തില്‍ തീരുമാനമായി. കെപിസിസി അന്തിമ പട്ടിക ഉടൻ പുറത്തിറക്കാനിരിക്കെ അർഹരെ തഴഞ്ഞെന്ന്‌ ആരോപിച്ച്‌ പ്രതിഷേധം കടുപ്പിക്കാനാണ് ഇവരുടെ തീരുമാനം. പണം വാങ്ങി ചിലർക്ക്‌ പട്ടികയിൽ ഇടം നൽകിയെന്നും ആശ്രിതർക്കാണ്‌ മുൻഗണന എന്നുമാണ്‌ പ്രധാന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്.

സാഹചര്യത്തിൽ പട്ടിക പുറത്തുവിട്ടാലുടൻ പ്രതിഷേധം ഉയർന്നേക്കും.പാർടിയിൽ പ്രവർത്തിച്ച്‌ പരിചയമുള്ളവരും സമരങ്ങളിൽ തല്ലുകൊണ്ട നേതാക്കളുമടക്കം പട്ടികയ്ക്ക്‌ പുറത്താകുമെന്ന ആശങ്കയുമുണ്ട്‌. കെ മുരളീധരൻ പരസ്യമായിത്തന്നെ രംഗത്തുവന്നുകഴിഞ്ഞു. പട്ടിക നേരത്തേ ഹൈക്കമാൻഡിന്‌ നൽകിയെങ്കിലും ഇനിയും പുറത്തുവിട്ടിട്ടില്ല. പാർട്ടി നേതൃത്വത്തിനിടയില്‍ കൂടിയാലോചനയില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് കെ മുരളീധരന്‍ എംപി. പാർട്ടിയുടെ പലകാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ് അറിയുന്നത്. ഇതാണ് പാർട്ടിയിലെ ഇപ്പോഴത്തെ ശൈലി. കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ തനിക്ക് വലിഞ്ഞ് കയറി അഭിപ്രായം പറയാന്‍ പറ്റില്ലാലോയെന്നും കെ മുരളീധരന്‍ വ്യക്തമാക്കുന്നു. ഒരു സ്വകാര്യ ചാനലിന് കൊടുത്ത പ്രത്യേക അഭിമുഖത്തിലാണ് മുരളീധരന്‍ തന്‍റെ അഭിപ്രായം വെട്ടിത്തുറന്നു പറഞ്ഞത്. കെ പി സി സിയുടെ പ്രചരണ വിഭാഗം ചെയർമാനാണ് ഞാന്‍. എന്നാല്‍ അതിനുള്ള അംഗീകാരം കെ പി സി സി തരുന്നില്ലെന്നും കെ മുരളീധരന്‍ അഭിമുഖത്തില്‍ പറയുന്നു

ഒരും കാര്യങ്ങളിലും ചർച്ചയില്ലാത്തതിനാല്‍ നേരത്തെ കെ പി സി സി പ്രചരണ സമിതി ചെയർമാന്‍ സ്ഥാനം രാജിവെച്ചിരുന്നു. എന്നാല്‍ എ ഐ സി സി എന്നെ വീണ്ടും നിയമിച്ചു. ഇനിയും രാജിവെക്കുന്നത് ഹൈക്കമാൻഡിനെ ധിക്കരിക്കുന്നതു പോലെയാകും എന്നതു കൊണ്ടാണ് രാജി വയ്ക്കാത്തത്. പുതിയ നേതൃത്വം വന്നപ്പോള്‍ അതിനെ സ്വാഗതം ചെയ്തയാളാണ് ഞാന്‍. എല്ലാവരേയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോവുന്ന ശൈലിയാണ് നേതൃത്വത്തിന് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.പാർട്ടിയില്‍ താനും രമേശ് ചെന്നിത്തലുയം എല്ലാ കാര്യങ്ങളും ആലോചിച്ച് തന്നെയാണ് മുന്നോട്ട് പോവുന്നത്. ഗ്രൂപ്പ് രാഷ്ട്രീയത്തിന് നിലവിലെ സാഹചര്യത്തില്‍ പ്രസക്തിയില്ലെങ്കിലും പലവഴിക്കായി പോയ പഴയ ഐ ഗ്രൂപ്പുകാരെ ഒരുമിച്ചു നിർത്തിക്കൊണ്ട് കോൺഗ്രസിലെ ഐക്യത്തിന് മുൻകൈയെടുക്കാനാണ് ശ്രമം. ഇതിലൂടെ വെറും ഗ്രൂപ്പ് പ്രവർത്തനം അല്ല ആഗ്രഹിക്കുന്നത്. ഇതിലൂടെ വ്യക്തമാകുന്നത് പഴയ ഐ ഗ്രൂപ്പ് സജീവമാക്കുകയെന്നുള്ളതാണ് .കോണ്‍ഗ്രസ് തിരിച്ച് വരണം എന്നുള്ളത് സാധാരണക്കാരായ പാർട്ടി പ്രവർത്തകരുടെ ആഗ്രഹമാണ്.

ആ ആഗ്രഹത്തിന് അനുസരിച്ച പഴയ നേതാക്കളേയും കൂടി സഹകരിപ്പിച്ച് പുതിയ നേതൃത്വം മുന്നോട്ടു പോകണമെന്നാണ് ‍ഞങ്ങൾ പറയുന്നത്. അല്ലാതെ ആരെങ്കിലും മാറി നില്‍ക്കണമെന്നോ മറ്റാരെയെങ്കിലും മാറ്റി നിർത്തണമെന്നോ ഞങ്ങള്‍ പറയുന്നില്ലെന്നും വ്യക്തമാക്കുന്ന മുരളധരന്‍സഹോദരി പത്മജ വേണുഗോപാലിന് ചില നിരാശകളുണ്ടെന്നും തുറന്ന് പറയുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പത്മജയെ കാലുവാരാൻ നോക്കി. അതിൽ നടപടിയെടുക്കുന്നില്ല എന്നൊക്കെയുള്ള പരാതികളുണ്ട്. നിയമസഭ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ ചെറിയ ഭൂരിപക്ഷത്തിലാണ് അവർ പരാജയപ്പെട്ടത്. പാർട്ടിക്ക് വ്യക്തമായ ദിശാബോധം ഉണ്ടാക്കാനും അതനുസരിച്ച് മുന്നോട്ടുപോകാനുമുള്ള തീരുമാനവുമാണ് ചിന്തൻ ശിബിരത്തിൽ ഉണ്ടായിട്ടുള്ളത്. അത് കൂട്ടായ ചർച്ചയിലൂടെ ഉരുത്തിരിഞ്ഞുവന്ന തീരുമാനമാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഓരോ മേഖലയിലുള്ള ജനങ്ങളെ ആ പാർട്ടിയിലേക്ക് ആകർഷിക്കാനുള്ള ശ്രമമമാണ് ബിജെപി നടത്തുന്നത്.

എന്നാല്‍ കേരളത്തില്‍ അത് ഉപയോഗപ്പെടുത്താനുള്ള സംവിധാനം കേരളത്തിലെ ബിജെപിക്കില്ല.ആറു വർഷം സുരേഷ് ഗോപി എംപിയായിട്ടും കേരളത്തിൽ ബിജെപിക്ക് വളർച്ച ഉണ്ടായിട്ടില്ലല്ലോ. സുരേഷ് ഗോപി എന്ന് പറയുന്ന ഒരു നടനെ അവർക്ക് കിട്ടി എന്നുള്ളത് ശരി തന്നെ. പക്ഷെ അതുകൊണ്ട് ലോക്സഭയിലോ നിയമസഭയിലോ എന്തെങ്കിലും നേട്ടം അവർക്കുണ്ടായിട്ടുണ്ടോയെന്നും കെ മുരളീധരന്‍ ചോദിക്കുന്നു. 44 ഒഴിവ്‌ നികത്തി കെ സുധാകരനും വി ഡി സതീശനും ചേർന്ന്‌ തയ്യാറാക്കിയ ആദ്യ പട്ടിക യുവാക്കൾക്ക്‌ പ്രതിനിധ്യമില്ലെന്നു കാണിച്ച്‌ ഹൈക്കമാൻഡ്‌ മടക്കിയിരുന്നു. ടി എൻ പ്രതാപൻ അടക്കമുള്ളവരുടെ പരാതിയെത്തുടർന്നാണ് ഇത്‌. ഐ, എ ഗ്രൂപ്പ്‌ നേതാക്കളെ വിളിച്ചിരുത്തി അവർ നൽകുന്ന പേരുകൾ ഉൾപ്പെടുത്താൻ തീരുമാനിച്ചു. 280 പേരുടെ പട്ടികയാണ്‌ നൽകിയത്‌. 30 ശതമാനം നോമിനേഷനുമുണ്ട്‌. 

Eng­lish Sum­ma­ry: Group war is active again in the state Con­gress; Chen­nitha­la and Muralid­ha­ran join hands

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.