23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

വീട്ടില്‍ ചെടികള്‍ക്കൊപ്പം കഞ്ചാവ് വളര്‍ത്തിയ യുവാവ് പിടിയില്‍

Janayugom Webdesk
കൊച്ചി
August 24, 2022 11:48 am

വീട്ടില്‍ ചെടികള്‍ക്കിടയില്‍ ചട്ടിയില്‍ കഞ്ചാവ് വളര്‍ത്തിയ യുവാവ് അറസ്റ്റില്‍. വലമ്പൂര്‍ അക്വഡക്റ്റിന് സമീപം താമസിക്കുന്ന ജെയ്സണ്‍(32) ആണ് അറസ്റ്റിലായത്. രഹസ്യ വിവരത്ത തുടര്‍ന്ന് റൂറല്‍ എസ് പിയും സ്‌പെഷല്‍ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.

കഞ്ചാവ് വില്‍പന നടത്തിയ കേസില്‍ ജില്ലയിലെ വിവിധ സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്. വീട്ടിന് ചുറ്റും വളരെ ഉയരത്തില്‍ മതില്‍ നിര്‍മിച്ച് അക്രമകാരികളായ നായ്ക്കളെ വളര്‍ത്തുന്നുണ്ട്. ഇയാള്‍ക്ക് നാട്ടുകാരുമായി യാതൊരു അടുപ്പവുമില്ലെന്ന് വിവരം. 

നാട്ടുകാരെ വടിവാള്‍ വീശി ഭീഷണിപ്പെടുത്തിയെന്ന കേസും ഇയാള്‍ക്കെതിരെയുണ്ട്. ഇയാള്‍ക്ക് എതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പ് ഭാര്യയെ നാട്ടുകാര്‍ പീഡിപ്പിച്ചതായി കള്ള കേസുണ്ടാക്കി ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസ് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. 

Eng­lish Summary:Grown cannabis with plants at home; The youth was arrested

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.