17 April 2025, Thursday
KSFE Galaxy Chits Banner 2

Related news

March 28, 2025
March 19, 2025
March 19, 2025
March 18, 2025
March 13, 2025
February 13, 2025
February 2, 2025
January 31, 2025
January 30, 2025
January 29, 2025

ജിസാറ്റ് 20 ഭ്രമണപഥത്തില്‍; ഇന്റര്‍നെറ്റ് ലഭ്യതയില്‍ കുതിപ്പാകും

Janayugom Webdesk
ന്യൂഡല്‍ഹി
November 19, 2024 10:53 pm

ഐഎസ്ആർഒ വികസിപ്പിച്ച ജിസാറ്റ്- 20 വാർത്താവിനിമയ ഉപഗ്രഹത്തിന്റെ വിക്ഷേപണം വിജയം. അമേരിക്കന്‍ ശതകോടീശ്വരനായ ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റ് ഉപയോ​ഗിച്ചാണ് ജിസാറ്റ് 20 ഭ്രമണപഥത്തിലെത്തിച്ചത്.
ഫ്ലോറിഡയിലെ കേപ് കനാവറലിലുള്ള സ്പേസ് കോംപ്ലക്‌സ് 40ൽ നിന്ന് തിങ്കളാഴ്ച പുലർച്ചെ 12.01നായിരുന്നു വിക്ഷേപണം. 12.36ഓടെ ദൗത്യം പൂർത്തീകരിക്കാനായി. വിദൂര പ്രദേശങ്ങളിൽ ബ്രോഡ്‌ബാൻഡ് സേവനങ്ങളും യാത്രാവിമാനങ്ങളിൽ ഇന്റര്‍നെറ്റും നൽകുന്നതിനുള്ള അത്യാധുനിക ആശയവിനിമയ ഉപഗ്രഹമാണ് ജിസാറ്റ് 20. 

ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ ദ്വീപുകളിലടക്കം അതിവേഗ ബ്രോഡ്ബാൻഡ് സൗകര്യമെത്തിക്കാൻ പുതിയ വിക്ഷേപണം സഹായിക്കുമെന്നാണ് കരുതുന്നത്. 14 വർഷത്തെ ദൗത്യ ആയുസുള്ള കാ-ബാൻഡ് ഹൈ-ത്രൂപുട്ട് കമ്മ്യൂണിക്കേഷൻസ് പേലോഡാണ് ഉപഗ്രഹത്തിൽ ഉപയോഗിച്ചിട്ടുള്ളത്. ഇതാദ്യമായാണ് ഐഎസ്ആർഒ അതിന്റെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് (എൻഎസ്ഐഎൽ) വഴി സ്പേസ് എക്സ് റോക്കറ്റിൽ ഉപഗ്രഹം വിക്ഷേപിക്കുന്നത്. 

ഐഎസ്ആർഒ വിക്ഷേപണ വാഹനങ്ങളുടെ ശേഷിക്കപ്പുറം ഉപഗ്രഹത്തിന് ഭാരമുള്ളതിനാലാണ് മസ്‌കിന്റെ സ്പേസ് എക്സിനെ സമീപിക്കേണ്ടി വന്നതെന്ന് ഐഎസ്ആർഒ മുന്‍ ചെയർപേഴ്‌സൺ കെ ശിവൻ പറഞ്ഞു. ഐഎസ്ആർഒയ്ക്ക് നിലവില്‍ നാല് ടൺ ശേഷിയുള്ള ഉപഗ്രഹ വിക്ഷേപണ സംവിധാനമാണ് ഉള്ളത്. അതേസമയം ജിസാറ്റ്-എൻ 2 ന് 4.7 ടൺ ഭാരമുണ്ട്. ഇതിനാലാണ് പുറത്തുള്ള ഒരു സ്വകാര്യ കമ്പനിയെ സമീപിക്കേണ്ടിവന്നത്. ഐഎസ്ആർഒയുടെ വിക്ഷേപണ വാഹനങ്ങളുടെ ശേഷി വര്‍ധിപ്പിക്കാൻ പദ്ധതിയുണ്ടെന്നും പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ശിവൻ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.