ജിഎസ്‌ടി കൗണ്‍സില്‍ യോഗം ഇന്ന് ന്യൂഡല്‍ഹിയില്‍ ചേരും. തുണിത്തരങ്ങള്‍ക്കും പാദരക്ഷകള്‍ക്കും അഞ്ച് മുതല്‍ 12 ശതമാനം വരെ ജിഎസ്‌ടി വര്‍ധിപ്പിക്കുന്നത് നീട്ടിവയ്ക്കുന്നത് സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്യും. കൂടാതെ നികുതി നിരക്കുകളും സ്ലാബും യുക്തിസഹമാക്കുന്നതിനെക്കുറിച്ച് പഠിക്കുന്ന മന്ത്രിമാരുടെ സംഘത്തിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള സമയം നീട്ടിനല്‍കുന്നതിനും യോഗത്തില്‍ തീരുമാനമുണ്ടാകും.
ടെക്സ്റ്റൈല്‍, ഫുട്ട്‌വേര്‍ വ്യവസായ മേഖലയില്‍ നിന്ന് ശക്തമായ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ്, ജനുവരി ഒന്ന് മുതല്‍ ജിഎസ്‌ടി വര്‍ധിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നീക്കം.
english summary; GST Council meeting today
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.