26 June 2024, Wednesday
KSFE Galaxy Chits

Related news

May 27, 2024
October 24, 2023
August 19, 2023
June 10, 2023
December 31, 2021
October 5, 2021
August 20, 2021

മിശ്രവിവാഹങ്ങള്‍ നിയമവിരുദ്ധമല്ലെന്ന് ഗുജറാത്ത് ഹെെക്കോടതി

Janayugom Webdesk
അഹമ്മദാബാദ്
August 20, 2021 9:09 am

ഗുജറാത്തിലെ പുതിയ മതപരിവർത്തന നിരോധന നിയമത്തിലെ വകുപ്പുകളിൽ സ്റ്റേ ഏർപ്പെടുത്തി ഹെെക്കോടതി. ബലപ്രയോഗത്തിലൂടെയോ വഞ്ചനാപരമായ മാര്‍ഗങ്ങളിലൂടെയോ അല്ലാതെ നടക്കുന്ന മിശ്ര വിവാഹങ്ങള്‍ക്ക് ഗുജറാത്ത് മതസ്വാതന്ത്ര്യ (ഭേദഗതി) നിയമം, 2021 ലെ വ്യവസ്ഥകള്‍ ബാധകമല്ലെന്നും കോടതി വ്യക്തമാക്കി.

ഗുജറാത്ത് മതസ്വാതന്ത്ര്യ (ഭേദഗതി) നിയമം, 2021 ലെ വ്യവസ്ഥകള്‍ ചോദ്യം ചെയ്ത് മുഹമ്മദ് ഈസ എം ഹക്കിം സമര്‍പ്പിച്ച റിട്ട് ഹർജിയിലാണ് ബെഞ്ച് ഉത്തരവിട്ടത്.നിയമത്തിലെ മിശ്രവിവാഹങ്ങളെ സംബന്ധിച്ച ചില ചട്ടങ്ങളാണ് ഗുജറാത്ത് ഹൈക്കോടതി സ്റ്റേ ചെയ്തത്. 

മിശ്രവിവാഹത്തിന്റെ പേരിലുള്ള ആക്രമണങ്ങളിൽ നിന്ന് സംരക്ഷണം നൽകാനാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് ബെെറെൻ വെെഷ്ണവ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. നിയമത്തിലെ ആറ് വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു. രണ്ട് വ്യക്തികളുടെയും പൂർണ സമ്മതത്തോടെ നടക്കുന്ന മിശ്രവിവാഹങ്ങളെ നിയമവിരുദ്ധമായി കാണാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.
വിവാഹത്തിലൂടെ നിർബന്ധിതമോ വഞ്ചനാപരമോ ആയ മതപരിവർത്തനം ശിക്ഷാർഹമായ കുറ്റമാക്കിയ ഗുജറാത്ത് മതസ്വാതന്ത്ര്യ (ഭേദഗതി) നിയമം, 2021 ജൂൺ 15 നാണ് സംസ്ഥാന സർക്കാർ വിജ്ഞാപനം ചെയ്തത്. ഇതിലെ ചില വകുപ്പുകളാണ് മിശ്രവിവാഹത്തിന് എതിരായുള്ളത്. ലൗ ജിഹാദിന്റെ പേര് പറഞ്ഞാണ് ഗുജറാത്തില്‍ മതംമാറ്റ നിരോധന നിയമം നടപ്പാക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നത്.
eng­lish summary;Gujarat high court on inter mixed marriages
you may also like this video;

TOP NEWS

June 26, 2024
June 26, 2024
June 26, 2024
June 26, 2024
June 26, 2024
June 26, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.