September 29, 2023 Friday

Related news

September 25, 2023
September 25, 2023
September 20, 2023
September 10, 2023
September 9, 2023
August 26, 2023
August 22, 2023
August 19, 2023
August 15, 2023
August 15, 2023

നരേന്ദ്രമോഡിയുടെ ബിരുദ വിവരങ്ങള്‍ ബൈബ്സൈറ്റില്‍ ലഭ്യമല്ല; ഗുജറാത്ത് ഹൈക്കോടതിയില്‍ പുനപരിശോധന ഹര്‍ജി നല്‍കി കെജിരിവാള്‍

Janayugom Webdesk
ന്യൂഡല്‍ഹി
June 10, 2023 11:10 am

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ബിരുദ വിവരങ്ങള്‍ കൈമാറേണ്ടെന്ന ഗുജറാത്ത് ഹൈക്കോടതിയുടെ വിധിയില്‍ പുനപരിശോധന ഹര്‍ജി നല്‍കി ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജിരിവാള്‍. ജസ്റ്റീസ് ബീരേന്‍ വൈഷ്ണവ് ഹര്‍ജി സ്വീകരിക്കുകയും ഗുജറാത്ത് സര്‍വകലാശാല , കേന്ദ്ര സര്‍ക്കാര്‍ മുഖ്യ വിവരാവകാശ കമ്മീഷന്‍, വിധി പുറപ്പെടുവിക്കുമ്പോഴുണ്ടായ വിവരാവകാശ കമ്മീഷണറായ പ്രൊഫ.എം ശ്രീധര്‍ അചാര്യുലു എന്നിവര്‍ക്ക് ഉത്തരവ് അയക്കുയും ചെയ്തു.

അതേ സമയം നരേന്ദ്ര മോഡിയുടെ ബിരുദ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണെന്ന് കോടതി പറഞ്ഞു.എന്നാല്‍ വെബ്സൈറ്റില്‍ നോക്കിയപ്പോള്‍ ബിരുദം ലഭ്യമല്ലെന്നാണ് കാണിക്കുന്നതെന്ന് കെജിരിവാളിന്‍റെ പുനപരിശോധന ഹര്‍ജിയില്‍ വ്യക്തമാക്കി. ബിരുദ വിവരങ്ങളുടെ സ്ഥാനത്ത് ഓഫീസ് രജിസ്റ്റര്‍ എന്ന് പരാമര്‍ശിച്ചിരിക്കുന്ന ഒരു രേഖയാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നതെന്നും ഹര്‍ജിയില്‍ പറഞ്ഞു.

ബിരുദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിണ്ടെന്ന് സര്‍വകലാശാല അഭിഭാഷകന്‍ പറഞ്ഞതായി കെജ്‌രിവാളിന്റെ അഭിഭാഷകന്‍ ഓം കോട്‌വാള്‍ അഭിപ്രായപ്പെട്ടു.വാദം കേള്‍ക്കുന്ന ദിവസം ആദ്യമായി യൂണിവേഴ്‌സിറ്റി അഭിഭാഷകന്‍ ബിരുദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്ന് വാക്കാല്‍ പറഞ്ഞിരുന്നു. വാക്കാലുള്ള പരാമര്‍ശങ്ങള്‍ പരിശോധിക്കാന്‍ സാധിക്കില്ല.ഇതില്‍ ഹൈക്കോടതിയില്‍ ഒരു പുനപരിശോധന ഹരജി സമര്‍പ്പിച്ചു. കോടതി ഞങ്ങളുടെ ഹരജി അംഗീകരിക്കുകയും ജൂണ്‍ 30ന് വാദം കേള്‍ക്കാന്‍ തീരുമാനിക്കുകയും ചെയ്തുഅദ്ദേഹം പറഞ്ഞു.

നേരത്തെ നരേന്ദ്ര മോഡിയുടെ എംഎ ബിരുദം സംബന്ധിച്ച വിവരങ്ങള്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് നല്‍കാന്‍ ഗുജറാത്ത് സര്‍വകലാശാലയോട് നിര്‍ദേശിച്ച കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ് ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കിയിരുന്നു.2016 ലെ ഉത്തരവ് ആയിരുന്നു റദ്ദാക്കിയത്. 

പ്രധാനമന്ത്രിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട അരവിന്ദ് കെജ്‌രിവാളിന് 25,000 രൂപയടക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.1978ല്‍ ഗുജറാത്ത് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദവും 1983‑ല്‍ ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ടെന്നാണ് പ്രധാനമന്ത്രിയുടെ വാദം.

Eng­lish Summary:

Naren­dra Mod­i’s grad­u­a­tion details are not avail­able on the bib­site; Kejiri­w­al filed a review peti­tion in the Gujarat High Court

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.