വാരാണസിയിലെ ഗ്യാൻവാപി മസ്ജിദിലെ ‘വ്യാസ് കാ തഹ്ഖാന’ എന്ന നിലവറയുടെ മട്ടുപ്പാവിലേക്കുള്ള പ്രവേശനം വിലക്കണമെന്നാവശ്യപ്പെട്ട് പുതിയ ഹര്‍ജി. കെട്ടിടത്തിന് 500 വര്‍ഷത്തെ പഴക്കമുള്ളതിനാല്‍ അപകടസാധ്യത ചൂണ്ടിക്കാണിച്ചാണ് വാരാണസി സ്വദേശി രാം പ്രസാദ് ജില്ലാ കോടതിയിൽ ഹര്‍ജി നല്‍കിയിരിക്കുന്നത്.
ഗ്യാന്‍വാപി പള്ളി കെട്ടിടത്തിന്റെ വടക്ക് ഭാഗത്തായി ഹിന്ദു വിഭാഗത്തിന് പൂജ ചെയ്യാൻ കോടതി അനുവാദം നൽകിയ നിലവറയാണ് ‘വ്യാസ് കാ തഹ്ഖാന’. കെട്ടിടം ജീർണിച്ച അവസ്ഥയിലാണ്. നിലവറകൾക്ക് മുകളിൽ ആളുകൾ നമസ്കാരം നടത്തിയാൽ അപകടമുണ്ടാകുമെന്നും ഹര്‍ജിയിൽ പറയുന്നു.
നിലവറയിൽ പൂജ നടത്താൻ അനുമതി നൽകിയ ജനുവരി 31ലെ വാരാണസി ജില്ലാ കോടതി ഉത്തരവിനെതിരെയുള്ള ഹര്‍ജി അലഹബാദ് ഹൈക്കോടതി രണ്ടുദിവസം മുമ്പ് തള്ളിയിരുന്നു. മസ്ജിദിൽ പൂജയ്ക്ക് അനുവാദം നൽകണമെന്നാവശ്യപ്പെട്ട് ഹിന്ദുവിശ്വാസികളായ നാല് സ്ത്രീകൾ നല്‍കിയ ഹര്‍ജിയിലായിരുന്നു ഉത്തരവ്.
English Summary: Gyanvapi case: Hindu side’s petition to stop entry to cellar’s terrace
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.