ഹജ്ജ് തീർത്ഥാടനത്തിനു പുറപ്പെടുന്ന തമിഴ്‌നാട്ടിൽ നിന്നുള്ള തീർത്ഥാടക സംഘം ഇന്ന് ഉച്ചയോടെ നെടുമ്പാശേരി ഹജ്ജ് ക്യാമ്പിൽ എത്തും. കോവിഡ് പശ്ചാത്തലത്തിൽ രാജ്യത്തെ ഹജ്ജ് എംബാർക്കേഷൻ പോയിന്റുകളുടെ എണ്ണം കുറച്ച സാഹചര്യത്തിലാണ് ഈ വർഷം തമിഴ്‌നാട്ടിൽ നിന്നുള്ള 1966 തീർത്ഥാടകരും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി ഹജ്ജിനു പുറപ്പെടുന്നതിനായി സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിലെത്തുന്നത്.
ഞായറാഴ്ച രാത്രി 8.55 നു പുറപ്പെടുന്ന എസ് വി 5753,പതിമൂന്നിനു പുലർച്ചെ 12.10 നു പുറപ്പെടുന്ന എസ് വി 5735,പതിനാലിനു രാത്രി 9.30 നു പുറപ്പെട്ടുന്ന എസ് വി 5751, പതിനഞ്ചിനു പുലർച്ചെ 12.30 ന് പുറപ്പെടുന്ന എസ് വി 5717 എന്നീ നമ്പർ വിമാനങ്ങളിലാണ് നിലവിൽ തമിഴ്‌നാട്ടിൽ നിന്നുള്ള തീർത്ഥാടകരുടെ യാത്രാ ഷെഡ്യൂൾ.
തമിഴ്‌നാട്ടിൽ നിന്നുള്ള തീർത്ഥാടകർക്കു ഹജ്ജ് ക്യാമ്പിൽ ആവശ്യമായ പ്രത്യേക സൗകര്യം ഒരുക്കുന്നതിനു ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസിയുടെ അധ്യക്ഷതയിൽ ഇന്നലെ യോഗം ചേർന്നു. താമസം, ഭക്ഷണം, യാത്രാ രേഖകൾ കൈമാറൽ, യാത്രയയപ്പ് സംഗമം എന്നിവയ്ക്കായി പ്രത്യേക സമയ, സ്ഥല ക്രമീകരണങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.
English summary;Hajj delegation from Tamil Nadu will reach Nedumbassery today
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.