തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചില്‍ മൂന്ന് സംസ്ഥാനങ്ങളിലും മുതിര്‍ന്നവരില്‍ പകുതി പേര്‍ക്കും വാക്സിന്‍ ലഭ്യമായില്ല. ഉത്തര്‍പ്രദേശ്, പഞ്ചാബ്, മണിപ്പൂര്‍ എന്നിവിടങ്ങളിലാണ് പകുതി പേര്‍ക്കുപോലും രണ്ട് ഡോസ് വാക്സിന്‍ ലഭിക്കാത്തത്. പഞ്ചാബില്‍ 44, മണിപ്പൂരില്‍ 42, ഉത്തര്‍പ്രദേശില്‍ 53 ശതമാനം വീതമാണ് 18 വയസിന് മുകളിലുള്ളവര്‍ക്ക് രണ്ട് ഡോസ് വാക്സിനുകളും ലഭിച്ചതിന്റെ നിരക്ക്. മൂന്നിടങ്ങളിലുമായി വാക്സിന്‍ ലഭിക്കേണ്ട 18 കോടിയില്‍ 8.95 കോടി പേര്‍ക്കു മാത്രമാണ് ലഭ്യമായത്.
അടുത്ത മാസം 10 മുതല്‍ മാര്‍ച്ച് ഏഴുവരെയാണ് ഈ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികള്‍. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ വാക്സിനേഷന്‍ പുരോഗതി പരിശോധിക്കുകയും പരമാവധി പേര്‍ക്ക് വാക്സിന്‍ നല്കുന്നതിന് നടപടിയെടുക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴത്തെ വേഗതയിലാണ് പോകുന്നതെങ്കില്‍ തെരഞ്ഞെടുപ്പ് തീയതി ആകുമ്പോഴും 75 ശതമാനം പേര്‍ക്കുപോലും രണ്ടു വാക്സിനും ലഭിക്കുമെന്ന സ്ഥിതിയില്ല. രാജ്യത്താകെ 63.7 ശതമാനത്തിനു മാത്രമാണ് രണ്ടുഡോസ് വാക്സിനുകളും നല്‍കിയിരിക്കുന്നത്.
ENGLISH SUMMARY:Half of the three states where elections are to be held have not been vaccinated
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.