23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 20, 2024
December 13, 2024
December 9, 2024
December 9, 2024
December 4, 2024
December 3, 2024
December 2, 2024
November 27, 2024
November 25, 2024

മോസ്കിന് സമീപം ഹനുമാന്‍ ചാലിസ: ഒരാള്‍ അറസ്റ്റില്‍

Janayugom Webdesk
മുംബൈ
April 4, 2022 9:13 pm

മുസ്ലിം പള്ളിക്ക് സമീപം ഉച്ചഭാഷിണിയില്‍ ഹനുമാന്‍ ചാലിസ വച്ചതിന്റെ പേരില്‍ ഒരാള്‍ അറസ്റ്റില്‍. മുസ്‍‍ലിം പള്ളികളിലെ ഉച്ചഭാഷിണി നിരോധിക്കണമെന്ന് മഹാരാഷ്ട്ര നവനിർമ്മാൺ സേനാ നേതാവ് രാജ് താക്കറെയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് സംഭവം. മോസ്കുകളിലെ ഉച്ചഭാഷിണി നിരോധിച്ചില്ലെങ്കിൽ പകരം ഹനുമാൻ ചലിസ കേൾപ്പിക്കുമെന്ന് രാജ് താക്കറെ ഭീഷണി മുഴക്കിയിരുന്നു. ഇത് ഏറ്റെടുത്തുകൊണ്ടാണ് എംഎന്‍എസ് പ്രവര്‍ത്തകന്‍ കൂടിയായ ഹട്കോപ്പര്‍ സ്വദേശി മഹേന്ദ്ര ഭാനുശാലി മൈക്കിലൂടെ ഹനുമാന്‍ ചാലിസ വച്ചത്. 

മരത്തിന് മുകളില്‍ സ്ഥാപിച്ചിരുന്ന മൈക്ക് പൊലീസ് പിടിച്ചെടുത്തു. സിആര്‍പിസി സെക്ഷന്‍ 149 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് മഹേന്ദ്ര ഭാനുശാലിക്ക് 5,500 രൂപ പിഴയും വിധിച്ചിട്ടുണ്ട്. അതേസമയം ഹലാൽ മാംസത്തിനെതിരായ പ്രചാരണത്തിന് പിന്നാലെ കർണാടകയിലെ മുസ്ലിം പള്ളികളിലും ഉച്ചഭാഷിണി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു ഹിന്ദുത്വ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. 

Eng­lish Summary:Hanuman Chal­isa near mosque: One arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.