സിവിക് ചന്ദ്രനെതിരായ പീഡന പരാതിയില്‍ കോടതി വിധി സ്ത്രീ സമൂഹത്തിനു തന്നെ അപമാനകരമാണെന്ന് എഐവൈഎഫ്. പരാമര്‍ശം സ്ത്രീ വിരുദ്ധവും ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതുമാണെന്ന് എഐവൈഎഫ് വ്യക്തമാക്കി. യുവതി പ്രകോപനമുണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ പീഡനത്തിനുള്ള 354‑എ വകുപ്പ് നിലനില്‍ക്കില്ലെന്നായിരുന്നു കോടതി നിലപാട്.
പരാതിക്കാധാരമായ സംഭവം നടന്ന ദിവസം യുവതിയുടെ ശരീരഭാഗങ്ങള്‍ കാണുന്ന നിലയിലുള്ള ഫോട്ടോകള്‍ പ്രതി ഹാജരാക്കിയിരുന്നു. ഫോട്ടോകളടക്കം തെളിവായെടുത്ത് കോഴിക്കോട് സെഷന്‍സ് കോടതി ജഡ്ജി എസ് കൃഷ്ണകുമാറാണ് സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്.
English summary; Harassment complaint against Civic Chandran; Court verdict is a disgrace to women’s community itself: AIYF
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.