സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ നടൻ നിവിന്‍ പോളി നിരപരാധിയെന്ന് പൊലീസ്. കൃത്യം നടന്ന സമയത്തോ ദിവസമോ നിവിന്‍ പോളി അവിടെ ഉണ്ടായിരുന്നില്ല എന്ന് തെളിഞ്ഞതിനാല്‍ കേസിലെ ആറാം പ്രതിയായ നിവിന്‍പോളിയെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയതായി കേസ് അന്വേഷിച്ച എറണാകുളം റൂറൽ ഡി വൈ എസ് പി, ടി എം വർഗീസ് കോതമംഗലം ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.
മറ്റ് പ്രതികൾക്കെതിരായ അന്വേഷണം തുടരും. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നിവിന്‍ പോളി ഉള്‍പ്പടെ ആറുപേരുടെ പേരിലാണ് ഊന്നുകല്‍ പൊലീസ് കേസെടുത്തത്. ദുബായിയില്‍ ജോലി ചെയ്യുന്ന നേര്യമംഗലം സ്വദേശിനിയാണ് പരാതി നല്‍കിയത്. യുവതിയെ ദുബായില്‍ ജോലിക്കുകൊണ്ടുപോയ ശ്രേയ എന്ന യുവതിയാണ് ഒന്നാംപ്രതി. നിവിന്‍ പോളിയുടെ സുഹൃത്ത് തൃശ്ശൂര്‍ സ്വദേശി സുനില്‍, ബഷീര്‍, കുട്ടന്‍, ബിനു തുടങ്ങിയവരാണ് മറ്റു പ്രതികള്‍. എന്നാൽ പൊലീസ് അന്വേഷണം കൃത്യമായി നടന്നില്ലെന്നും പണവും രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ച് കേസ് അട്ടിമറിക്കാനുള്ള ശ്രമം നടന്നുവെന്നും പരാതിക്കാരി ആരോപിക്കുന്നു. സംഭവം നടന്ന ദിവസം നിവിൻ പോളി റൂമിൽ ഉണ്ടായിരുന്നുവെന്നും പരാതിക്കാരി ആവർത്തിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.