21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

July 6, 2022
July 5, 2022
July 4, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
June 30, 2022
June 29, 2022
June 28, 2022

പീഡന പരാതി; വിജയ് ബാബു ജോർജിയയിൽ

Janayugom Webdesk
കൊച്ചി
May 20, 2022 5:46 pm

നടിയെ പീഡിപ്പിച്ച കേസില്‍ നടനും നി‍ർമാതാവുമായ വിജയ് ബാബു ദുബായിൽ നിന്ന് ജോർജിയയിലേക്ക് കടന്നതായി വിവരം. വിജയ് ബാബുവിന്റെ പാസ്പോ‍ർട്ട് പൊലീസ് നേരത്തെ റദ്ദാക്കിയിരുന്നു. വിസയും റദ്ദാക്കാനുള്ള നടപടികൾ പൊലീസ് തുടങ്ങിയിട്ടുണ്ട്.

വിജയ്ബാബുവിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തിങ്കളാഴ്ച മാത്രമേ ഇനി പരിഗണിക്കുകയുള്ളു. കോടതി നടപടികൾ നീണ്ടുപോകുന്നതിനാലാണ് വിജയ് ബാബു ജോർജിയയിലേക്ക് കടന്നതെന്നാണ് സൂചന. ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാൻ ധാരണയില്ലാത്ത രാജ്യമാണ് ജോർജിയ. ഈ സാഹചര്യത്തിൽ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാനാണ് പൊലീസിന്റെ നീക്കം.

മെയ് 19‑ന് പാസ്പോർട്ട് ഓഫീസർ മുൻപാകെ ഹാജരാകാമെന്ന് വിജയ് ബാബു അറിയിച്ചിരുന്നുവെങ്കിലും വിദേശത്ത് ഇതുവരെ ഹാജരായിട്ടില്ല. താൻ ബിസിനസ് ടൂറിലാണെന്നും മെയ് 24ന് മാത്രമേ എത്തുകയുള്ളുവെന്നും വിജയ് ബാബു പാസ്പോർട്ട് ഓഫീസറെ അറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിജയ്ബാബു ജോർജിയയിലേക്ക് കടന്നതായി വവരം ലഭിച്ചത്.

Eng­lish summary;Harassment com­plaint; Vijay Babu in Georgia

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.