അടുത്ത നാലുവര്‍ഷത്തിനുള്ളില്‍ 200 യൂണികോണുകളെ വരവേല്‍ക്കാനൊരുങ്ങുന്ന ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളിലെ 60,000ത്തോളം ജീവനക്കാര്‍ തൊഴില്‍ നഷ്ട ഭീഷണിയിലെന്ന് റിപ്പോര്‍ട്ട്. ഇ‑കൊമേഴ്സ്, എഡ്ടെക് സ്റ്റാര്‍ട്ടപ്പുകള്‍ ആയിരത്തിലധികം ജീവനക്കാരെ ഇപ്പോള്‍ തന്നെ പിരിച്ചുവിട്ടു കഴിഞ്ഞു.
ഹുറുണ്‍ ഇന്ത്യ റിപ്പോര്‍ട്ട് പ്രകാരം 25 നഗരങ്ങളിലെ 122ഓളം സ്റ്റാര്‍ട്ടപ്പുകള്‍ യൂണികോണ്‍ പദവിയിലേക്കുള്ള പാതയിലാണ്. ഒരു ബില്യണ്‍ ഡോളറും അതിനു മുകളിലും മൂല്യമുള്ള സ്റ്റാര്‍ട്ടപ്പുകളാണ് യൂണികോണ്‍.
എന്നാല്‍ ഫണ്ടിങ്ങിന്റെ ഒഴുക്ക് കൂടുമ്പോഴും ജീവനക്കാരെ പിരിച്ചുവിടുന്നതിന്റെ അനുപാതം ഗണ്യമായി വർധിക്കുകയാണ്. ബൈജൂസ് (വൈറ്റ് ഹാറ്റ്, ടോപ്), ഒല, ബ്ലിന്‍കിറ്റ്, അണ്‍അക്കാദമി, വേദാന്തു, കാര്‍സ്24, മൊബൈല്‍ പ്രീമിയര്‍ ലീഗ്, ലിഡോ ലേണിങ്, എംഫൈന്‍, ട്രെല്‍, ഫാര്‍ഐ, ഫുര്‍ലാസോ തുടങ്ങി നിരവധി കമ്പനികള്‍ 12,000ത്തിലധികം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ലോകത്തിലെ ഏറ്റവും മൂല്യമുള്ള എഡ്ടെക് കമ്പനിയായ ബൈജൂസ് 2500 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇന്ത്യയില്‍ വന്‍ പ്രചാരമുളള അണ്‍അക്കാദമി, കാര്‍സ്24, വേദാന്തു തുടങ്ങിയവ ഈ വര്‍ഷം ഇതുവരെ 5000ത്തിലധികം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ജനുവരി-മാര്‍ച്ച് കാലയളവില്‍ ഒല 2,100 ജീവനക്കാരെ പിരിച്ചുവിട്ടു. അണ്‍അക്കാദമി പിരിച്ചുവിട്ട ജീവനക്കാരുടെ എണ്ണം 600നു മുകളിലാണ്. കാര്‍സ്24 ‑600, വേദാന്തു-400 എന്നിങ്ങനെയാണ് പിരിച്ചുവിട്ടവരുടെ കണക്ക്. ഈ വര്‍ഷം തന്നെ സ്റ്റാര്‍ട്ടപ്പുകളിലെ 60,000ത്തോളം ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
വിദേശനിക്ഷേപത്തിന്റെ വരവ് കുറഞ്ഞതാണ് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ നേരിടുന്ന പ്രതിസന്ധി. നേരത്തെ ചൈനയില്‍ നിന്നും സ്റ്റാര്‍ട്ടപ്പുകളെ ലക്ഷ്യമിട്ട് വിദേശനിക്ഷേപമുണ്ടായിരുന്നു. എന്നാല്‍ വ്യവസ്ഥകള്‍ കര്‍ശനമാക്കുകയും ചൈനീസ് കമ്പനികള്‍ക്കുമേല്‍ നിരീക്ഷണം ശക്തമാക്കുകയും ചെയ്തതോടെ ഒഴുക്കുനിലച്ചു. ഏപ്രില്‍ മാസത്തില്‍ ഒരു പുതിയ യൂണികോണ്‍ പോലും ഉണ്ടായില്ല എന്നത് വളര്‍ച്ചാവേഗം കുറഞ്ഞതിന്റെ തെളിവാണ്. ഈ സാഹചര്യത്തില്‍ ലാഭം നിലനിര്‍ത്തുന്നതിനുവേണ്ടി കമ്പനികള്‍ കൂട്ടപിരിച്ചുവിടല്‍ നടത്തേണ്ടിവരും.“ആഗോള സമ്പദ്‌വ്യവസ്ഥയിലെ ആശങ്കകൾ ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെ മൂല്യനിർണയത്തെയും മൂലധന സമാഹരണ ശേഷിയെയും ബാധിക്കും” എന്ന് ഹുറുൺ ഇന്ത്യ എംഡിയും മുഖ്യ ഗവേഷകനുമായ അനസ് റഹ്മാൻ ജുനൈദ് പറയുന്നു. ഹ്രസ്വകാലത്തേക്ക് വളർച്ച കുറയുമെന്നും ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഭാവിയില്‍ വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
English Summary:Hard times for startups; About 60,000 employees are at risk of losing their jobs
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.