30 March 2025, Sunday
KSFE Galaxy Chits Banner 2

Related news

March 29, 2025
March 24, 2025
March 24, 2025
March 23, 2025
March 15, 2025
March 11, 2025
March 5, 2025
March 1, 2025
March 1, 2025
February 28, 2025

ഹരിദാസൻ വധം; പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

Janayugom Webdesk
തലശേരി
March 31, 2022 3:55 pm

പുന്നോൽ താഴെവയലിലെ സിപിഐഎം പ്രവർത്തകൻ കെ ഹരിദാസനെ കാൽവെട്ടിമാറ്റി കൊലപ്പെടുത്തിയ കേസിലെ ആറ് പ്രതികളുടെ ജാമ്യഹർജിയും ഒരു പ്രതിയുടെ മുൻകൂർ ജാമ്യഹർജിയും ജില്ലാസെഷൻസ് കോടതി തള്ളി.

റിമാൻഡിലുള്ള പുന്നോൽ ചാലിക്കണ്ടി വീട്ടിൽ സി കെ അശ്വന്ത്, ചെള്ളത്ത് കിഴക്കയിൽ സി കെ അർജുൻ, ദീപക് സദാനന്ദൻ, പുന്നോൽ സോപാനത്തിൽ കെ അഭിമന്യു, മാഹി പന്തക്കൽ ശിവഗംഗയിൽ പി കെ ശരത്ത്, മാടപ്പീടികയിലെ ആത്മജ് എസ് അശോക് എന്നിവരുടെ ജാമ്യഹർജിയും ഒളിവിലുള്ള ആർഎസ്എസ് സേവാ പ്രമുഖ് നിജിൽദാസിന്റെ മുൻകൂർ ജാമ്യ ഹർജിയുമാണ് തള്ളിയത്.

പബ്ലിക് പ്രോസിക്യൂട്ടർ കെ അജിത്കുമാറിന്റെ വാദംഅംഗീകരിച്ചാണ് നടപടി. ഫെബ്രുവരി 21ന് പുലർച്ചെയാണ് ഹരിദാസനെ കുടുംബത്തിന്റെ മുന്നിലിട്ട് വെട്ടിക്കൊന്നത്.

Eng­lish summary;Haridasan assas­si­na­tion; The court reject­ed the bail plea of the accused

You may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.