28 December 2024, Saturday
KSFE Galaxy Chits Banner 2

Related news

August 7, 2022
August 6, 2022
August 6, 2022
August 3, 2022
August 1, 2022
July 31, 2022
July 28, 2022
July 20, 2022
July 14, 2022
June 21, 2022

കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും

Janayugom Webdesk
July 14, 2022 11:56 am

കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഹര്‍മന്‍പ്രീത് കൗറാണ് പതിനഞ്ചംഗ ടീമിന്റെ ക്യാപ്റ്റന്‍. ഷഫാലി വര്‍മ, സ്മൃതി മന്ദാന, യസ്തിക ഭാട്ടിയ, ദീപ്തി ശര്‍മ്മ, രാജേശ്വരി ഗെയ്ക്വാദ്, പൂജ വസ്ത്രാര്‍കര്‍, ജെമിമ റോഡ്രിഗസ് തുടങ്ങിയവര്‍ ടീമിലുണ്ട്. സിമ്രാന്‍ ബഹദൂര്‍, റിച്ച ഘോഷ്, പൂനം യാദവ് എന്നിവര്‍ക്ക് പകരം സ്നേഹ് റാണ, താനിയ ഭാട്ടിയ, ഹാര്‍ലീന്‍ ഡിയോള്‍ എന്നിവര്‍ ടീമിലെത്തി.

ഗ്രൂപ്പ് എയില്‍ ഓസ്ട്രേലിയ, പാകിസ്ഥാന്‍, ബാര്‍ബഡോസ് എന്നിവര്‍ക്കൊപ്പമാണ് ഇന്ത്യ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മത്സരിക്കുക. ശ്രീലങ്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നിവര്‍ ബി ഗ്രൂപ്പിലും. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമിയിലേക്ക് യോഗ്യതനേടും. ഇന്ത്യ ആദ്യമത്സരത്തില്‍ ജൂലൈ 29ന് ഓസ്ട്രേലിയയെ നേരിടും.

ഇന്ത്യന്‍ ടീം: ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ഥാന, ഷെഫാലി വര്‍മ, സബിനേനി മേഘന, തായി ഭാട്ടിയ, യഷ്ടിക ഭാട്ടിയ, ദീപ്തി ശര്‍മ, രാജേശ്വരി ഗെയ്കവാദ്, പൂജ വസ്ത്രകര്‍, മേഘ്ന സിംഗ്, രേണുക സിംഗ്, ജമീമ റോഡ്രിഗസ്, രാധ യാദവ്, ഹര്‍ലീന്‍ ഡിയോള്‍, സ്നേഹ് റാണ.

Eng­lish sum­ma­ry; har­man­preetkaur will lead the Indi­an wom­en’s crick­et team for the Com­mon­wealth Games

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.