28 December 2024, Saturday
KSFE Galaxy Chits Banner 2

പൊള്ളുന്ന പച്ചക്കറി വിലയിൽ ആശ്വാസമായി ഹാഷിമിന്റെ അൻപത് രൂപാകിറ്റ്

ആലപ്പുഴ
July 19, 2023 5:08 pm

പച്ചക്കറി വില റോക്കറ്റ് പോലെ കുതിച്ചുയരുമ്പോൾ ഹാഷിമിന്റെ സാമ്പാർ ‑അവിയൽ കിറ്റ് സാധാരണക്കാർക്ക് ആശ്വാസമാകുന്നു. ഹാഷിമിന്റെ പച്ചക്കറി കിറ്റിന്റെ വില അൻപത് രൂപ മാത്രം. അച്ചിങ്ങപ്പയർ, ചേന, മത്തങ്ങ, കുമ്പളങ്ങ, വെള്ളരിയ്ക്ക, വെണ്ടയ്ക്ക, ഉരുളക്കിഴങ്ങ്, സവോള, പടവളം, വേപ്പില, പച്ചമുളക്, കാരറ്റ് എന്നിവയാണ് കിറ്റിൽ ഉള്ളത്.

തക്കാളി ഉണ്ടായിരുന്നെങ്കിലും വൻ വിലയായതോടെ കിറ്റിൽ നിന്നും പുറത്തായി. ആശ്രമം വാർഡ് സ്വദേശിയായ ഹാഷിം മുൻപ് ഓട്ടോറിക്ഷാത്തൊഴിലാളിയായിരുന്നു. പിന്നീട് കെട്ടിട നിർമ്മാണ തൊഴിലാളിയായി. കെട്ടിടത്തിൽ നിന്ന് വീണ് ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് പച്ചക്കറി വിൽപ്പന തുടങ്ങി. ഭാര്യ റാഷിദയും മൂന്ന് മക്കളുമടങ്ങിയ ഹാഷിമിന്റെ കുടുംബത്തിന്റെ ഏക വരുമാനമാണ് പച്ചക്കറി വിൽപ്പന.

പച്ചക്കറി വില ദിനം പ്രതി കൂടിക്കൊണ്ടിരിക്കുമ്പോൾ ഹാഷിമിന്റെ കിറ്റ് വാങ്ങാൻ നിരവധിപ്പേരാണ് നഗരത്തിൽ എത്തുന്നത്. സ്ഥിരം വാങ്ങുന്നവർ ഒരുപാട് പേര് ഉണ്ടെന്ന് ഹാഷിം പറയുന്നു. മുച്ചക്ര വണ്ടിയിൽ രാവിലെ ഇറങ്ങുന്ന ഹാഷിം നഗരമധ്യത്തിലെ ചെത്ത് തൊഴിലാളി യൂണിയൻ ഓഫീസിന് മുൻപിൽ ഉച്ചവരേയും എസ്ഡിവി സ്കൂളിന് സമീപം വൈകുന്നേരവും ഉണ്ടാകും.

Eng­lish Sum­ma­ry: Hashim’s fifty rupees relief on veg­etable prices

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.