17 March 2025, Monday
KSFE Galaxy Chits Banner 2

വെളുത്തുള്ളി വില പൊള്ളിക്കുന്നു: 10 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയില്‍

ബേബി ആലുവ
കൊച്ചി
February 11, 2024 9:56 pm

കേരളത്തിൽ വെളുത്തുള്ളി വില 10 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. കഴിഞ്ഞ വർഷം ആദ്യവും മുൻവർഷം അവസാനവും കിലോഗ്രാമിന് 32–40 എന്ന നിരക്കിൽ ലഭിച്ചിരുന്ന വെളുത്തുള്ളിയുടെ വില പടിപടിയായി ഉയർന്ന് 450 എന്ന നിലയിലേക്കെത്തുകയായിരുന്നു. വിലയിൽ വലിയ കുതിപ്പുണ്ടായത് ചുരുങ്ങിയ സമയത്തിനുള്ളിലാണ്. 

തിരുവനന്തപുരത്ത് കഴിഞ്ഞയാഴ്ച അവസാനം വില കിലോഗ്രാമിന് 600 രൂപയിലെത്തി എന്നാണ് റിപ്പോർട്ടുകൾ. അതേസമയം, കൃഷി വകുപ്പിന്റെ ഹോർട്ടികോർപ്പ് വില്പനശാലകളിൽ ആശ്വാസകരമായ വിലക്കുറവ് അനുഭവപ്പെടുന്നുണ്ട്. ഗുജറാത്ത്, പഞ്ചാബ്, മഹാരാഷ്ട്ര, രാജസ്ഥാൻ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് വെളുത്തുള്ളി എത്തുന്നത്. ഇവിടങ്ങളിലുണ്ടായ കാലാവസ്ഥാ മാറ്റമാണ് ഉല്പാദനം ഗണ്യമായി കുറച്ചത്. ഇത് വിളവെടുപ്പ് വൈകാനും കാരണമായി. അടുത്ത വിളവെടുപ്പ് വരെ പ്രതിസന്ധി തുടരുമെന്നും അതിനുള്ളിൽ ഇനിയും വില ഉയരാൻ സാധ്യതയുണ്ടെന്നുമാണ് വ്യാപാരികളുടെ അഭിപ്രായം. രാജ്യത്ത് ഏറ്റവുമധികം വെളുത്തുള്ളി ഉല്പാദിപ്പിക്കുന്ന മഹാരാഷ്ട്രയിൽ വില കിലോഗ്രാമിന് 600 രൂപയിൽ കൂടുതലാണ്. 

മഹാരാഷ്ട്ര, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള വെളുത്തുള്ളി കേരളത്തിൽ വില്പനയ്ക്കെത്തിച്ചിരുന്നത് കോ­ർപറേറ്റ് കമ്പനികളാണ്. വാങ്ങുന്ന ചരക്ക് വിറ്റുതീർന്നശേഷം പണം നൽകുന്ന വിധത്തിലുള്ള പരസ്പര ധാരണയായിരുന്നു നേരത്തേ വിതരണക്കാരും വ്യാപാരികളും തമ്മിലുണ്ടായിരുന്നത്. ഇപ്പോൾ പ്രതികൂല സാഹചര്യം പരമാവധി മുതലാക്കാൻ, പണം മുൻകൂറായി നൽകണം എന്ന നിർബന്ധത്തിലാണ് കമ്പനികൾ. 

Eng­lish Sum­ma­ry: gar­lic prices increases

You may also like this video

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 17, 2025
March 17, 2025
March 17, 2025
March 16, 2025
March 16, 2025
March 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.