വെണ്ണലയിലെ വിദ്വേഷപ്രസംഗക്കേസിൽ മുൻകൂർ ജാമ്യം തേടി പി സി ജോർജ് ഹൈക്കോടതിയിൽ ഹർജി നൽകി. ഇന്നു തന്നെ കോടതിയുടെ പരിഗണനയ്ക്ക് കൊണ്ടുവരാനാണ് നീക്കം. വസ്തുതകൾ പരിഗണിക്കാതെയാണ് ജില്ലാ സെഷൻസ് കോടതി ജാമ്യം നിരസിച്ചതെന്ന് പി സി ജോർജ് ഹർജിയിൽ പറയുന്നു.
മതസൗഹാർദ്ദം തകർക്കുന്ന രീതിയിൽ താൻ പ്രസംഗിച്ചിട്ടില്ലെന്നാണ് പി സി ജോര്‍ജിന്റെ വാദം. വെണ്ണല കേസ് രാഷ്ട്രീയ പ്രേരിതമാണ്. തിരുവനന്തപുരം കേസിലെ ജാമ്യം റദ്ദാക്കാനാണ് സർക്കാർ ശ്രമമെന്നും പി സി ജോർജ് ഹർജിയിൽ പറയുന്നു. ഹർജി ഉച്ചയ്ക്ക് ശേഷം പരിഗണിക്കും.
പി സി ജോർജ് ഒളിവിലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. മൂന്ന് ദിവസമായി തെരച്ചിൽ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. പി സി ജോർജ്ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിൽ പൊലീസ് തിരഞ്ഞിരുന്നെങ്കിലും കണ്ടെത്താനായില്ല. ജോർജിന്റെ ഗണ്മാനെയും അടുത്ത ബന്ധുക്കളെയും ചോദ്യം ചെയ്തിരുന്നു.
English summary;Hate speech; PC George in High Court seeking anticipatory bail
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.