ആറു പതിറ്റാണ്ടിലേറെക്കാലം ദുരിതത്തിലായിരുന്ന ഒളകര ഊരിലെ മുഴുവന്‍ മനുഷ്യരുടെയും സ്വപ്‌ന സാഫല്യത്തിനായി വാക്ക് പാലിച്ച് മന്ത്രി കെ രാജന്‍. ഒളകര ഉന്നതിയിലെ 44 കുടുംബങ്ങള്‍ക്കുള്ള വനാവകാശരേഖ കൈമാറി മന്ത്രിമാരായ കെ രാജനും എ കെ ശശീന്ദ്രനും. ഞാന്‍ ഒരു വാക്ക് നല്‍കിയിരുന്നു, ആ വാക്ക് പാലിച്ചു എന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. വനാവകാശരേഖ കൈമാറി എന്നു മാത്രമല്ല സര്‍ക്കാര്‍ ഒരു പുതിയ ഉത്തരവ് പുറത്തിറക്കി വനാവകാശ രേഖയുള്ള വനഗ്രാമങ്ങളെറവന്യു ഗ്രാമങ്ങളാക്കി നികുതി അടയ്ക്കാനുള്ള അവകാശം കെടുക്കും എന്നും പ്രഖ്യാപിച്ചു. ആ അവകാശത്തിനുശേഷം ആദ്യം കൊടുക്കുന്ന വനാവകാശമാണ് ഒളകരയിലേതെന്ന് മന്ത്രി പറഞ്ഞു. ഇനി ഇവര്‍ക്ക് ഇവിടെ വീടുവെയ്ക്കണം. റോഡ് നവീകരണത്തിനായി മൂന്ന് കോടി രൂപ അനുവദിച്ചു. റോഡ് പണിയുന്നതിനുള്ള അവസരം വനം മന്ത്രി എ കെ ശശീന്ദ്രന്‍ ഇടപ്പെട്ട് വനാവകാശനിയമത്തിലൂടെ നല്‍കാമെന്ന് വനം വകുപ്പ് സമ്മതിച്ചതായും മന്ത്രി പറഞ്ഞു.
ഒളകര ഉന്നതിയില്‍ നടന്ന ചടങ്ങില്‍ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിന്‍സ്, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പ് ഡയറക്ടര്‍ വി. രേണു രാജ്, വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി കുമാര്‍, സിവില്‍ സപ്ലൈസ് വകുപ്പ് ഡയറക്ടര്‍ മുഹമ്മദ് ഷെഫീഖ്, സബ് കലക്ടര്‍ അഖില്‍ വി മേനോന്‍, ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ പി. ഉമ എന്നിവര്‍ മുഖ്യാതിഥികളായി.
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ രവി, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ വി സജു, ബ്‌ളോക്ക് പഞ്ചായത്ത് മെമ്പര്‍ രമ്യ രാജേഷ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍മാര്‍, പീച്ചി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വി ജി അനില്‍കുമാര്‍, ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍ ഹെറാള്‍ഡ് ജോണ്‍, ഒളകര ഉന്നതിയിലെ ഊരുമൂപ്പത്തി മാധവി കുട്ടപ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.