ശംഭു അതിര്‍ത്തിയില്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുകയായിരുന്ന കർഷകൻ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. ഗുരുദാസ്പൂരിൽ നിന്നുള്ള ഗ്യാൻ സിംഗ് (65) ആണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചത്. അതേസമയം പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചതിനെത്തുടര്‍ന്നാണ് കര്‍ഷകന് ദേഹാസ്വാസ്ഥ്യമുണ്ടായതെന്ന് ഗ്യാൻ സിങ്ങിന്റെ കുടുംബം ആരോപിച്ചു.
ഹരിയാന പൊലീസിന്റെ ഇത്തരം നടപടികൾ അവസാനിപ്പിക്കാൻ നിർദേശം നൽകണമെന്ന് കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ ആവശ്യപ്പെട്ടിരുന്നു. ഇതിനുശേഷവും പൊലീസ് പ്രതിഷേധകര്‍ക്കാര്‍ക്കുനേരെ ഡ്രോണ്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചു. ആരോഗ്യനില മോശമായതിനുപിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗ്യാൻ മരണപ്പെട്ടതായി ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു.
English Summary: Heart attack: Karshan died while participating in the strike
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.