22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 15, 2024
December 11, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024

ഉപതെരഞ്ഞെടുപ്പിലെ കനത്ത പരാജയം; ബിജെപി നേതൃത്വം പ്രതിസന്ധിയില്‍

Janayugom Webdesk
ന്യൂഡല്‍ഹി
November 5, 2021 11:34 am

ഉപതെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയം ബിജെപിയെ തെല്ലൊന്നുമല്ല ഞെട്ടിച്ചിരിക്കുന്നത്. രാജ്യത്ത് മോഡി പ്രഭാവത്തിന് മങ്ങലേറ്റിരിക്കുന്നു. മോഡി- ഷാ കൂട്ടുകെട്ടിനെതിരേ ബിജെപയില്‍ തന്നെ പ്രതിഷേധം ഉയരുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിന്‍റെ അലയടികള്‍ കണ്ടു തുടങ്ങിയിരിക്കുന്നു. അമിത് ഷാ നേരിട്ട് ചുമതലയേറ്റെടുത്ത് സമീപകാലത്ത് ബിജെപി നടത്തിയ ഏറ്റവും വലിയ പ്രചാരണമായിരുന്നു പശ്ചിമ ബംഗാളിലേത്. ദയനീയ പരാജയമായിരുന്നു ഫലം. കഴിഞ്ഞ ദിവസം ഉപതിരഞ്ഞെടുപ്പ് ഫലംപുറത്തുവന്നപ്പോള്‍ ചില സംസ്ഥാനങ്ങളില്‍ അപ്രതീക്ഷിത തിരിച്ചടികൂടി നേരിട്ടതോടെ ആഘാതം ഇരട്ടിയായിരിക്കുകയാണ്. തങ്ങളുടെ അടിത്തറക്ക് ഇളക്കം സംഭവിച്ചിരിക്കുന്നു. വരുന്ന തെരഞ്ഞെടുപ്പുകള്‍ ബിജെപിക്ക് കരുതിവെച്ചിരിക്കുന്നത് കനത്ത പരാജമാണ് എന്നുള്ള സൂചനകൂടിയാണ് ഉപതെരഞ്ഞെടുപ്പു ഫലം . അടിയന്തര നടപടികളെടുത്തു ജനങ്ങളെ കയ്യിലെടുക്കാനുള്ള ബിജെപിയുടെ ശ്രമം ഇനിയും വിലപ്പോവില്ലെന്നു വിലയിരുത്തേണ്ടതാണ്. പെട്രോളിനും ഡീസലിനുമുള്ള എക്‌സൈസ് തീരുവയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെ ഉത്തര്‍പ്രദേശ് സര്‍ക്കാരും മൂല്യവര്‍ധിത നികുതി വെട്ടിക്കുറച്ചു. ഒപ്പം സൗജന്യ റേഷന്‍ പദ്ധതി ഹോളി വരെ നീട്ടുകയും ചെയ്തു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിനും അടുത്തവര്‍ഷം നടക്കാനിരിക്കുന്ന യുപി അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനും മുന്നോടിയായി ഇന്ധന വിലയില്‍ ഇളവ് വരുത്തിയത്.

ഉപതിരഞ്ഞെടുപ്പില്‍ ഹിമാചല്‍ പ്രദേശിലും രാജസ്ഥാനിലുമടക്കുണ്ടായ നാണംകെട്ട തോല്‍വി പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിപ്പിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ അടുത്തവര്‍ഷം പോളിങ് ബൂത്തിലേക്ക് പോകാനിരിക്കെയാണ് ചില അടിയന്തര നടപടികളിലേക്ക് കടന്നത്. ഇതു ജനങ്ങള്‍ക്ക് തിരിച്ചറിയാനുള്ള കഴിവുണ്ടെന്നു ബിജെപി നേതാക്കള്‍ക്ക് ബോധ്യമായാല്‍ നല്ലത്. ഉത്തര്‍പ്രദേശിലെ മുന്‍ സര്‍ക്കാരുകള്‍ക്കെതിരേ മുഖ്യമന്ത്രി ആദിത്യനാഥ് നടത്തിയ പ്രസ്ഥാവനകളും ബിജെപിയുടെ രാഷട്രീയ അജണ്ടയാണ് പുറത്തുവന്നിരിക്കുന്നത്.. മുന്‍ കാലങ്ങളില്‍ ഭരിച്ചിരുന്നവര്‍ സംസ്ഥാനത്തെ പൊതുജനങ്ങളുടെ പണം ഉപയോഗിച്ചിരുന്നത് കബര്‍സ്ഥാനുകള്‍ക്ക് വേണ്ടിയാണ്. എന്നാല്‍ ഇപ്പോള്‍ ആ പണം ഉപയോഗിച്ച് ക്ഷേത്രങ്ങളുടെ വികസനം നടത്തുകയാണെന്ന് യോഗി പറയുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ സംസ്ഥാനത്ത് 500ല്‍ അധികം ക്ഷേത്രങ്ങളുടെ വികസനം പുരോഗമിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജയ് ശ്രീറാം എന്ന് വിളിക്കുന്നത് കുറ്റമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ ശക്തിക്ക് മുന്നില്‍ എല്ലാവരും വണങ്ങുന്നു- യോഗി പറഞ്ഞു.ബുധനാഴ്ച അയോധ്യയില്‍ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് യുപി മുഖ്യമന്ത്രി ഇത്തരം പ്രസ്ഥാവന നടത്തിയത്. , കോവിഡ് സമയത്ത് പ്രഖ്യാപിച്ച സൗജന്യ റേഷന്‍ പദ്ധതി ഹോളി വരെ നീട്ടുകയാന്ന് .

രാത്രിയോടെ ഇന്ധനവിലയില്‍ ഇളവ് പ്രഖ്യാപനവും വന്നു. തിരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗമാണ് ഈ പ്രഖ്യാപനങ്ങളെന്നാണ് വിലയിരുത്തപ്പെടേണ്ടത്. . കേന്ദ്ര സര്‍ക്കാറിന്റെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് മന്ത്രി സഭാ യോഗങ്ങള്‍ പോലും ചേരാതെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ വാറ്റ് നികുതി ഇളവ് പ്രഖ്യാപിച്ചതും. . അടുത്തവര്‍ഷം മാര്‍ച്ചില്‍ ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അക്കാലയളവ് വരെയാണ് സൗജന്യ റേഷന്‍ നീട്ടിയിരിക്കുന്നതും. ആഭ്യന്തര മന്ത്രി അമിത് ഷാ ബിജെപി മെമ്പര്‍ഷിപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുന്നതിനായി കഴിഞ്ഞ ആഴ്ച ലഖ്‌നൗവിലെത്തിയിരുന്നു. തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് രൂപം കൊടുക്കുന്നതിന്റെ ഭാഗമായിട്ട് കൂടിയായിരുന്നു അമിത് ഷായുടെ സന്ദര്‍ശനത്തെ കാണേണ്ടതും.ഒരു ഭാഗത്ത് കര്‍ഷക പ്രക്ഷോഭം പ്രതിസന്ധി സൃഷ്ടിക്കുമ്പോള്‍ ഇന്ധനവില വര്‍ധനവ് ബിജെപി പ്രവര്‍ത്തകരില്‍ പോലും അസംതൃപ്തയാണ് ഉണ്ടായിരിക്കുന്നത്. പശ്ചിമബംഗാളില്‍ ബിജെപിയുടെ കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെപ്രചരണത്തിലിറങ്ങിയിട്ടും ബംഗാളില്‍ ഒന്നും ചെയ്യുവാന്‍ കഴിഞില്ല, ബി.ജെ.പി.യുടെ വോട്ടുകൾ സംസ്ഥാനവ്യാപകമായി കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്.

ഇടതുപക്ഷം സംസ്ഥാനത്ത് നിര്‍ണ്ണായക ശക്തിയായി തിരി‍ച്ചു വരുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്, ശാന്തിപുർ,ഖര്‍ദ്ദ മണ്ഡലത്തിലെ ഫലംതന്നെ പരിശോധിച്ചാല്‍ കാണുവന്‍ കഴിയും. ശാന്തിപുരിൽ ബി.ജെ.പി.യുമായി ഏഴായിരത്തിൽപ്പരം വോട്ടിന്റെ വ്യത്യാസമേയുള്ളൂ. ഇവിടെ കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ കോൺഗ്രസ്, ഐ.എസ്.എഫ്. എന്നിവരുമായി സംയുക്തമുന്നണിയുണ്ടാക്കി മത്സരിച്ചിട്ടും പതിനായിരം വോട്ട് ഇടതിന് കിട്ടിയിരുന്നില്ല. എന്നാൽ, ഇത്തവണ വോട്ട് നാൽപ്പതിനായിരത്തിനടുത്തെത്തി. കോൺഗ്രസുമായി സഖ്യമില്ലാതെ ഒറ്റയ്ക്കാണ് ഇടതുമുന്നണി മത്സരിച്ചത്. ബി.ജെ.പി.ക്ക് 26.72 ശതമാനം വോട്ട് കുറഞ്ഞപ്പോൾ ഇടതിന് 19.57 ശതമാനം വോട്ട് കൂടിയിരിക്കുന്നു. ശാന്തിപുർ, ഖർദ മണ്ഡലങ്ങളിൽ വോട്ടെണ്ണലിന്റെ ഏതാണ്ട് അവസാനഘട്ടംവരെ രണ്ടാംസ്ഥാനത്ത് തുടരാൻ കഴിഞ്ഞു.ഖര്‍ദയില്‍ ബിജെപിക്ക് 20.6 ശതമാനം വോട്ട് കുറഞ്ഞു.

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.