23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 22, 2024
December 22, 2024
December 21, 2024
December 21, 2024
December 20, 2024
December 19, 2024
December 18, 2024
December 18, 2024
December 18, 2024

കനത്ത മൂടല്‍ മഞ്ഞ്; യുപിയില്‍ ബസ് കണ്ടെയ്‌നര്‍ ലോറിയിലിടിച്ചു, ഒരു മരണം

Janayugom Webdesk
ന്യൂഡല്‍ഹി
December 20, 2022 10:59 am

ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍ മഞ്ഞ്. ഉത്തര്‍പ്രദേശില്‍ മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു.യുപിയിലെ ഗൗതംബുദ്ധനഗറിലെ ദാന്‍കൗര്‍ ഏരിയയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസില്‍ 60 ഓളം യാത്രക്കാരുണ്ടായിരുന്നു. ഹരിയാന ഉപമുഖ്യമന്ത്രിയുടെ വാഹനം മൂടല്‍മഞ്ഞിനെ തുടര്‍ന്ന് അപകടത്തില്‍പ്പെട്ടു. പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഡല്‍ഹി, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെല്ലാം കനത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെടുന്നത്. മഞ്ഞുമൂലം കാഴ്ച പൂര്‍ണമല്ലാത്തത് വാഹനഗതാഗതം ദുഷ്‌കരമാക്കി.

Eng­lish Summary:heavy fog; Bus hits con­tain­er lor­ry in UP, one dead
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.