21 May 2024, Tuesday

വൃഷ്ടി പ്രദേശത്ത് ഇന്നലെയും കനത്ത മഴ: ഒമ്പത് അടികൂടി കഴിഞ്ഞാല്‍ കരകവിയും: ജാഗ്രതാ നിര്‍ദ്ദേശം നല്‍കി അധികൃതര്‍

Janayugom Webdesk
തൊടുപുഴ
October 18, 2021 10:35 am

ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 2,396 അടി എത്തിയതിനെ തുടർന്ന് ഇന്ന് രാവിലെ ജില്ലാ കളക്ടർ ഷീബാ ജോർജ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഡാമിൽ 3 അടി ജലനിരപ്പാണ് ഉയർന്നത്. ഡാമിന്റെ വ്യഷ്ടിപ്രദേത്ത് ഇന്നലെ രാത്രിയും കനത്ത മഴയാണ് ലഭിച്ചത്. മൂലമറ്റം പവർ ഹൗസിൽ പരാമവധി ഉൽപാദനം നടക്കുന്നുണ്ട്. മണിക്കൂറിൽ 0.867 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാന്ന് ഇപ്പോൾ ഉൽപാദിപ്പിക്കുന്നത്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പും ഉയർന്നു കൊണ്ടിരിക്കുകയാണ്. 133 അടിയാണ് രാവിലത്തെ ജലനിരപ്പ്. 142 അടിയാണ് മുല്ലപ്പെരിയാറിലെ പരമാവധി സംഭരണ ശേഷി.

Eng­lish Summary:Heavy rains in the rain-hit areas yes­ter­day: Author­i­ties issued alert

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.