13 November 2025, Thursday

ഇടുക്കിയില്‍ ജലനിരപ്പ് താഴ്ന്നു

Janayugom Webdesk
തൊടുപുഴ
April 30, 2024 10:36 pm

ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2338.44 അടിയായി താഴ്ന്നു. സംഭരണ ശേഷിയുടെ 36.30 ശതമാനം വെളളം മാത്രമാണ് നിലവിലുളളത്. പരമാവധി സംഭരണ ശേഷി 2403 അടിയാണ്. മൺസൂൺ, വേനൽ മഴകളിൽ വലിയ തോതിൽ കുറവുണ്ടായതിനെ തുടർന്നാണ് ജല നിരപ്പ് ഇത്ര മാത്രം താഴ്ന്നത്. 

കഴിഞ്ഞ വര്‍ഷം ഏപ്രിൽ അവസാന ദിവസങ്ങളിൽ 2332.30 അടിയായിരുന്നു ജല നിരപ്പ്. കഴിഞ്ഞ വർഷത്തേതിൽ നിന്ന് ഈ വർഷം നേരിയ വർധനവുണ്ടായെങ്കിലും വൈദ്യുതി ഉൽപ്പാദനം കുറവായിരുന്നു. മുൻവർഷങ്ങളേക്കാൾ മൺസൂൺ, തുലാമഴകളിൽ കുറവുണ്ടായതിനെ തുടർന്നാണ് ഉൽപ്പാദനം കുറച്ച് വെള്ളം നിലനിർത്തിയത്.

2023 ജനുവരി മുതൽ ഏപ്രിൽ വരെ വേനൽമഴ 13. 5 സെന്റീ മീറ്റർ ലഭിച്ചപ്പോൾ ഈ വർഷം 11 സെന്റീമീറ്ററാണ് കിട്ടിയത്. വേനൽച്ചൂടും വർധിക്കുന്നു. അണക്കെട്ടിലേക്കുളള നീർച്ചാലുകൾ പൂർണമായും വറ്റി വരണ്ട അവസ്ഥയാണ്. മഴ ലഭിച്ചില്ലെങ്കിൽ പ്രതിസന്ധി അതിരൂക്ഷമാകം. മൂലമറ്റം വൈദ്യുതി നിലയത്തിലും ഉല്പാദനം കുറച്ചിട്ടുണ്ട്. ഇന്നലെ 8.662 ദശലക്ഷം യൂണിറ്റായിരുന്നു വൈദ്യുതോല്പാദനം. അവധി ദിനങ്ങളിൽ ഉപഭോഗം കുറവായതിനാൽ ഉല്പാദനം കുറയ്ക്കുന്നുണ്ട്. 

ആറ് ജനറേറ്ററുകളില്‍ അഞ്ച് എണ്ണം മാത്രമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. വളരെക്കുറച്ച് വെള്ളമാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്. 8. 9 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകിയെത്തുമ്പോൾ ഉൽപ്പാദനശേഷം 45. 349 ലക്ഷം ഘനമീറ്റർ ഒഴുകിപ്പോകുന്നുണ്ട്. ഇടുക്കിയിലെ മറ്റ് ചെറുകിട അണക്കെട്ടുകളിലും സമാനമായ പ്രതിസന്ധിയുണ്ട്. 

Eng­lish Sum­ma­ry: The water lev­el has gone down in Idukki

You may also like this video

Kerala State - Students Savings Scheme

TOP NEWS

November 13, 2025
November 13, 2025
November 13, 2025
November 13, 2025
November 13, 2025
November 12, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.