6 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 3, 2025
April 2, 2025
March 31, 2025
March 27, 2025
March 21, 2025
March 19, 2025
March 9, 2025
March 1, 2025
February 25, 2025
January 29, 2025

ഹേമ കമ്മിറ്റിയിൽ നടപടിയുമായി മുന്നോട്ട് പോകാം; സർക്കാരിന് ഹൈക്കോടതി നിര്‍ദേശം

Janayugom Webdesk
കൊച്ചി
October 28, 2024 6:56 pm

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കർശന നിലപാടുമായി ഹൈക്കോടതി. നിയമാനുസൃത നടപടിയുമായി മുന്നോട്ടുപോകാൻ ഹൈക്കോടതി സർക്കാരിന് നിര്‍ദേശം നൽകി. ഇതുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കാനായി നവംബർ ഏഴിലേക്ക് മാറ്റി. 

നടിമാരുടെ മൊഴികളിൽ 26 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. എട്ട് കേസുകളിൽ പ്രതിപ്പട്ടിക ആയിട്ടുണ്ട്. 18 കേസുകളിൽ പ്രതികളെ കണ്ടെത്തേണ്ടതുണ്ട്. പത്തുകേസുകളിൽ പ്രാഥമിക അന്വേഷണം തുടങ്ങിയിട്ടുണ്ട്.

സർക്കാർ കോടതിയെ അറിയിച്ചു. മൊഴി നൽകിയവരുടെ പരാതികളിൽ എല്ലാം തന്നെ കേസ് എടുക്കാനാണ് സർക്കാർ നീക്കം. കേസിന് താല്പര്യമില്ലെന്ന് ചിലർ മൊഴികളിൽ പറഞ്ഞിട്ടുണ്ടെങ്കിലും അത് കണക്കാക്കാതെ കേസുമായി പൊലീസ് മുന്നോട്ടു പോവുകയാണ്. ഈ കാര്യത്തിൽ പൊലീസിന് സ്വമേധയാ കേസ് എടുക്കാം എന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.