ഝാര്‍ഖണ്ഡില്‍ ദിവസങ്ങള്‍ നീണ്ട് നിന്ന രാഷ്ട്രീയ പ്രതിസന്ധിക്കിടെ പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ഭൂരിപക്ഷം തെളിയിച്ച് ഹേമന്ത് സോറന്‍ നേതൃത്വം നല്‍കുന്ന ജെഎംഎം സഖ്യം ക്വാറി ലൈസന്‍സ് കേസില്‍ സോറന്റെ എംഎല്‍എ സ്ഥാനത്തിന് അയോഗ്യത കല്‍പിക്കുന്നതുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് കമ്മിഷന്റെ റിപ്പോര്‍ട്ടില്‍ ഗവര്‍ണര്‍ ഇതുവരെ തീരുമാനമറിയിച്ചിരുന്നില്ല.
ഇക്കാര്യത്തിലെ അനിശ്ചിതത്വം സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധിക്ക് വഴിവെച്ചിരുന്നു. മുഖ്യമന്ത്രി ഹേമന്ത് സോറന്റെ യോഗ്യത സംബന്ധിച്ച അനശ്ചിതത്വം തുടരുന്നതിനിടെയാണ് ഝാര്‍ഖണ്ഡില്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ത്തത്. തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കലാപത്തിന് ആഹ്വാനം ചെയ്ത് ബിജെപി സംസ്ഥാനത്ത് ആഭ്യന്തര യുദ്ധ സമാന സാഹചര്യത്തിന് ശ്രമിച്ചുവെന്ന് വിശ്വാസ വോട്ടെടുപ്പിന് തൊട്ടുമുമ്പ് ഹേമന്ത് സോറന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ എംഎല്‍എമാരെ വിലക്ക് വാങ്ങുന്നതില്‍ ആസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മയ്ക്കും പങ്കുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
പ്രതിപക്ഷം ജനാധിപത്യത്തെ തകര്‍ത്തു. നിയമസഭാ സാമാജികരുടെ കുതിരക്കച്ചവടത്തില്‍ ബിജെപി ഏര്‍പ്പെട്ടിരിക്കുകയാണെന്നും ഹേമന്ത് സോറന്‍ ആരോപിച്ചു. ആളുകള്‍ വസ്ത്രങ്ങളും റേഷനും പലചരക്ക് സാധനങ്ങളും വാങ്ങുന്നതായി ഞങ്ങള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ബിജെപി മാത്രമാണ് നിയമസഭാംഗങ്ങളെ വാങ്ങുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സര്‍ക്കാരിനെ വീഴ്ത്താന്‍ ബിജെപി ശ്രമിക്കുന്നെന്ന ആശങ്കയില്‍ ജെഎംഎം., കോണ്‍ഗ്രസ്, ആര്‍ജെഡി ഭരണസഖ്യം എംഎല്‍എമാരെ ഛത്തീസ്ഗഢിലേക്ക് മാറ്റിയിരുന്നു. ഭൂരിപക്ഷം തെളിയിക്കുന്നതിന് കഴിഞ്ഞ ദിവസം എംഎല്‍എമാരെ തിരികെ റാഞ്ചിയിലെത്തിച്ചിരുന്നു.
81 അംഗ സംസ്ഥാന നിയമസഭയില്‍ ഭരണസഖ്യത്തിന് 49 എംഎല്‍എമാരാണുള്ളത്. സഖ്യത്തിലെ ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ച പാര്‍ട്ടിക്ക് മാത്രം 30 എംഎല്‍എമാരുണ്ട്. കോണ്‍ഗ്രസിന് 18 പേരുടെ പിന്തുണയാണുള്ളത്. ബിജെപിക്ക് 26 എംഎല്‍എമാരുമുണ്ട്.
English Summary: Hemant Soren has proved his majority in Jharkhand
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.