5 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

November 5, 2024
September 13, 2024
September 10, 2024
September 9, 2024
September 3, 2024
July 12, 2024
June 19, 2024
June 18, 2024
June 13, 2024
June 10, 2024

പ്രിയ വർഗീസിന്റെ നിയമന നടപടികള്‍ക്കുള്ള സ്റ്റേ നീട്ടി ഹൈക്കോടതി

Janayugom Webdesk
കണ്ണൂര്‍
October 25, 2022 4:24 pm

കണ്ണൂർ സർവ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വർഗീസിന്റെ നിയമന നടപടി തടഞ്ഞുള്ള ഇടക്കാല ഉത്തരവ് നീട്ടി. പ്രിയ വർഗീസിന് മതിയായ യോഗ്യതയില്ലെന്ന് യുജിസി വ്യക്തമാക്കി. ഹർജി ബുധനാഴ്ച വീണ്ടും കോടതി പരിഗണിക്കും. ചങ്ങനാശ്ശേരി എസ്ബി കോളേജ് മലയാളം അധ്യാപകൻ ജോസഫ് സ്‌കറിയയുടെ ഹർജിയിലായിരുന്നു ഹൈക്കോടതി നിയമനത്തിന് സ്റ്റേ നൽകിയത്.

അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് ആറ് പേരാണ് അഭിമുഖത്തിനെത്തിയത്. ഇതിൽ ഗവേഷണ പ്രബന്ധങ്ങൾക്ക് അടക്കമുള്ള റിസർച്ച് സ്കോർ ഏറ്റവും കുറവ് കിട്ടിയത് പ്രിയ വർഗീസിനാണ്. രണ്ടാം റാങ്ക് കിട്ടിയ ജോസഫ് സ്ക്റിയക്ക് 15 വർഷത്തിലേറെ അധ്യാപന പരിചയമുണ്ട്. പ്രിയ വർഗീസിന് യുജിസി നിഷ്കർഷിക്കുന്ന എട്ട് വർഷത്തെ അധ്യാപന പരിചയം ഇല്ലെന്ന പരാതി നേരത്തെ ഗവ‍ണ്ണർക്ക് മുന്നിലുണ്ട്. പ്രിയയുടെ മൂന്ന് വർഷം ഡെപ്യൂട്ടേഷനിലെ ഗവേഷണ കാലയളവും സ്റ്റുഡന്റ്സ് ഡയറക്ടറായുള്ള രണ്ട് വർഷത്തെ അനധ്യാപക കാലയളവും അധ്യാപന പരിചയമായി കണക്കാക്കിയെന്നും കണ്ണൂർ സർവകലാശാല നൽകിയ വിവരാവകാശ രേഖ പറയുന്നു.

Eng­lish Sum­ma­ry: High Court extends stay on appoint­ment of Priya Varghese
You may also like this video

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.