16 June 2024, Sunday

Related news

June 6, 2024
June 3, 2024
May 29, 2024
May 22, 2024
May 20, 2024
May 2, 2024
April 17, 2024
April 15, 2024
April 15, 2024
April 13, 2024

ഭാര്യാപിതാവിന്റെ സ്വത്തില്‍ മരുമകന് ഒരവകാശവും ഉന്നയിക്കാനാവില്ല: ഹൈക്കോടതി

Janayugom Webdesk
കൊച്ചി
October 4, 2021 3:47 pm

ഭാര്യാപിതാവിന്റെ സ്വത്തില്‍ മരുമകന് ഒരവകാശവും ഉന്നയിക്കാനാവില്ലെന്ന് ഹൈക്കോടതി. ഭാര്യയുടെ പിതാവിന്റെ സ്വത്തില്‍ അവകാശമില്ലെന്ന കീഴ്‌ക്കോടതി വിധിക്കെതിരെ കണ്ണൂര്‍ സ്വദേശി ഡേവിഡ് റാഫേല്‍ നല്‍കിയ അപ്പീലിലാണ് ജസ്റ്റിസ് എന്‍. അനില്‍കുമാറിന്റെ ഉത്തരവ്.തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മരുമകന്‍ ഡേവിഡ് റാഫേല്‍ പ്രവേശിക്കുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് ഭാര്യാപിതാവ് ഹെന്റി തോമസ് നേരത്തെ പയ്യന്നൂര്‍ സബ് കോടതിയെ സമീപിച്ചിരിന്നു.

ഫാ.ജെയിംസ് നസറേത്ത് തനിക്ക് ഇഷ്ടദാനമായി നല്‍കിയ ഭൂമിയാണെന്നും അതില്‍ വീടു വെച്ചത് തന്റെ സ്വന്തം പണം ഉപയോഗിച്ചാണെന്നും ഹെന്റി കോടതിയില്‍ പറഞ്ഞിരുന്നു.താന്‍ കുടുംബത്തോടൊപ്പം താമസിച്ചുവരുന്ന വീടാണ് ഇത്. ഇതില്‍ മരുമകന് യാതൊരു അവകാശവും ഇല്ലെന്നും ഹെന്റി ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ ഹെന്റിയുടെ ഏക മകളെ വിവാഹം കഴിച്ചിരിക്കുന്നത് താന്‍ ആണെന്നും പ്രായോഗികമായി, വിവാഹത്തോടെ താന്‍ ഇവിടെ ദത്തുനില്‍ക്കുകയാണെന്നും അതുകൊണ്ടുതന്നെ വീട്ടില്‍ താമസിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നുമായിരുന്നു ഡേവിഡ് റാഫേല്‍ വാദിച്ചത്.എന്നാല്‍ ഡേവിഡിന്റെ ഈ വാദം വിചാരണക്കോടതി തള്ളി. ഇതിന് പിന്നാലെയാണ് വിചാരണക്കോടതിയുടെ വാദത്തെ ചോദ്യം ചെയ്ത് ഡേവിഡ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.

മരുമകനെ കുടുംബാംഗം എന്ന നിലയില്‍ കണക്കാക്കുന്നതില്‍ പ്രശ്നങ്ങളുണ്ടെന്ന് ഹൈക്കോടതി വിലയിരുത്തി. വിവാഹത്തോടെ വീട്ടില്‍ ദത്തുനില്‍ക്കുകയാണെന്ന മരുമകന്റെ അവകാശവാദം ലജ്ജാകരമാണെന്നും കോടതി നിരീക്ഷിച്ചു. ഭാര്യപിതാവിന്റെ സ്വത്തില്‍ മരുമകന് അവകാശം ഉന്നയിക്കാനാവില്ലെന്നും കോടതി പറഞ്ഞു.
eng­lish sum­ma­ry; High Court says  Son in law can­not claim any rights in father in law’s property
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.