23 December 2024, Monday
KSFE Galaxy Chits Banner 2

Related news

October 31, 2024
September 19, 2024
March 17, 2024
February 22, 2024
January 13, 2024
December 30, 2023
December 29, 2023
December 6, 2023
November 29, 2023
November 20, 2023

യുഎസില്‍ ഒമിക്രോണ്‍ പിടിമുറുക്കുന്നു; ആകെ കേസുകളില്‍ 73 ശതമാനവും ഒമിക്രോണ്‍

Janayugom Webdesk
വാഷിങ്ടണ്‍
December 21, 2021 7:57 pm

കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ അമേരിക്കയില്‍ പിടിമുറുക്കുന്നു. ശക്തമായ പ്രതിരോധ നടപടികളിലൂടെ അടുത്ത വര്‍ഷം കോവിഡ് മഹാമാരിയെ ഇല്ലാതാക്കാന്‍ കഴിയുമെന്ന ലോകാരോഗ്യസംഘടനയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് അമേരിക്കന്‍ ആരോഗ്യമന്ത്രാലയം കണക്കുകള്‍ പുറത്തുവിട്ടത്. ആകെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ 73.2 ശതമാനവും ഒമിക്രോണ്‍ വകഭേദമാണെന്ന് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ അറിയിച്ചു. 

ഒമിക്രോണിന്റെ തീവ്രവ്യാപനശേഷി മൂലം ആഗോളതലത്തില്‍ കോവിഡ് കേസുകള്‍‍ വീണ്ടും കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുകയാണ്. കോവിഡ് കേസുകളില്‍ 90 ശതമാനവും ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതിനാല്‍ പല രാജ്യങ്ങളിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍ രാജ്യം അടച്ചിട്ടുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പ്രസിഡന്റ് ജോ ബൈഡന് പദ്ധതിയില്ലെന്ന് പ്രസ് സെക്രട്ടറി ജെന്‍ സാകി പറഞ്ഞു. 

ഒമിക്രോണിന്റെ വ്യാപനശേഷി കൂടുതലാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. വാക്സിനുകള്‍ ഫലപ്രദമാകില്ലെന്നും രോഗലക്ഷണങ്ങള്‍ ഗുരുതരമാകില്ലെന്നും റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇതൊന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്നും ക്രിസ്മസ്, പുതുവത്സാരാഘോഷങ്ങള്‍ മാറ്റിവയ്ക്കണമെന്നും ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥാനോം ഗബ്രിയേസസ് ഇന്നലെ പറഞ്ഞിരുന്നു. ആഘോഷങ്ങളേക്കാള്‍ മഹാമാരിയുടെ ഉന്മൂലനമായിരിക്കണം ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 

ENGLISH SUMMARY:high omi­cron case in us
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.