ഉയര്‍ന്ന റേഡിയേഷൻ ലെവലുകൾ കാരണം ആപ്പിൾ ഐഫോൺ 12 മോഡൽ ഫ്രാൻസിൽ വിൽക്കുന്നത് വിലക്കി. ഫ്രാന്‍സിലെ റേഡിയോ ഫ്രീക്വന്‍സികള്‍ നിയന്ത്രിക്കുന്ന ഏജന്‍സിയായ എഎന്‍എഫ്ആര്‍ ആണ് ഐ ഫോണ്‍ 12ന്റെ വില്‍പന നിര്‍ത്താന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഉത്തരവിട്ടത്. വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സാണ് വിവരം റിപ്പോർട്ട് ചെയ്‌തത്.
യൂറോപ്യന്‍ നിലവാരമനുസരിച്ച് കിലോഗ്രാമിന് 4.0 വാട്സ് മാത്രമേ അനുവദിക്കുക. എന്നാല്‍ ഐ ഫോണ്‍ 12ന്റെ സ്പെസിഫിക് അബ്സോര്‍ബ്ഷന്‍ റേറ്റ് (SAR Value) 5.74 ആണെന്ന് എഎന്‍എഫ്ആര്‍ കണ്ടെത്തി. വിറ്റുപോയ ഫോണുകളിലെ എസ്എആര്‍ തോത് ഉടന്‍ യൂറോപ്യന്‍ പരിധിയില്‍ എത്തിച്ചില്ലെങ്കില്‍ അവയും തിരിച്ചുവിളിക്കേണ്ടിവരുമെന്ന് ഏജന്‍സി മുന്നറിയിപ്പ് നല്‍കി. കയ്യിലോ പോക്കറ്റിലോ വയ്ക്കുന്ന ഫോണില്‍ നിന്നുള്ള വൈദ്യുതകാന്തിക തരംഗങ്ങള്‍ മനുഷ്യശരീരം എത്രത്തോളം ആഗിരണം ചെയ്യുന്നു എന്നതിന്റെ തോതുവച്ചാണ് റേഡിയേഷന്‍ നിലവാരം അണക്കുന്നത്.
ഫ്രാന്‍സില്‍ ഐ ഫോണ്‍ 12 വില്‍ക്കുന്നില്ല എന്ന് ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചു. വിറ്റുപോയ ഫോണുകളിലെ പ്രശ്നം സോഫ്റ്റ്‍വെയര്‍ അപ്ഡേറ്റ് വഴി പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഫ്രഞ്ച് ടെലികമ്യൂണിക്കേഷന്‍സ് മന്ത്രി ഴാങ് നോയല്‍ ബാരെറ്റ് പറഞ്ഞു. രാജ്യത്തെ നിയമം ഡിജിറ്റല്‍ ഭീമന്മാര്‍ക്കും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുമായും എഎന്‍എഫ്ആര്‍ കണ്ടെത്തലുകള്‍ പങ്കുവയ്ക്കുമെന്ന് ബാരെറ്റ് അറിയിച്ചു.
English Summary:High radiation on iPhone 12 model; France bans sales
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.