22 January 2026, Thursday

ഹയർ സെക്കൻഡറി പ്രവേശനം: ജൂണ്‍ രണ്ട് മുതല്‍ അപേക്ഷിക്കാം

Janayugom Webdesk
തിരുവനന്തപുരം
May 31, 2023 8:50 am

ഹയർ സെക്കൻഡറി (വൊക്കേഷണൽ) ഒന്നാം വർഷ പ്രവേശനത്തിന് ജൂണ്‍ രണ്ട് മുതല്‍ ഒമ്പത് വരെ അപേക്ഷ നല്കാം. ജൂൺ 13ന് ട്രയൽ അലോട്ട്മെന്റും ജൂൺ 19ന് ആദ്യ അലോട്ട്മെന്റും നടക്കും. മുഖ്യ അലോട്ട്മെന്റ് ജൂലൈ ഒന്നിനാണ്. ജൂലൈ അഞ്ചിന് ക്ലാസ് തുടങ്ങും. അപേക്ഷ നൽകുന്നതിന് പത്താംതരം പഠിച്ച സ്കൂളിലെയോ തൊട്ടടുത്ത സർക്കാർ/എയ്ഡഡ് ഹയർ സെക്കൻഡറി (വൊക്കേഷണൽ) സ്കൂളിലെയോ കമ്പ്യൂട്ടർ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്താം. www.admission.dge.kerala.gov.in ൽ കാൻഡിഡേറ്റ് ലോഗിൻ ചെയ്ത് അപ്ലൈ ഓണ്‍ലൈന്‍ എന്ന ലിങ്കിലൂടെ നേരിട്ടും അപേക്ഷ സമർപ്പിക്കാം. 

Eng­lish Summary;Higher Sec­ondary Admis­sion: Apply from June 2
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.