20 May 2024, Monday

Related news

May 9, 2024
May 31, 2023
May 15, 2023
November 28, 2022
September 26, 2022
August 25, 2022
August 9, 2022
April 29, 2022
December 27, 2021
November 15, 2021

ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഇന്ന്

Janayugom Webdesk
തിരുവനന്തപുരം
May 9, 2024 8:35 am

രണ്ടാം വർഷ ഹയർ സെക്കന്‍ഡറി — വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനം ഇന്ന് വൈകിട്ട് മൂന്നിന് പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. പരീക്ഷാ ഫലങ്ങൾ വൈകിട്ട് നാല് മുതൽ www.prd.kerala.gov.in, www. ker­alare­sults. nic.in, www.result.kerala.gov.in, www. examresults.kerala.gov.in, www.results. kite.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.
പിആർഡി ലൈവ് ആപ്പിന്റെ ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നമ്പർ മാത്രം നൽകിയാലുടൻ വിശദമായ ഫലം ലഭിക്കും. ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പിൽ തിരക്കുകൂടുന്നതിനനുസരിച്ച് ബാൻഡ് വിഡ്ത്ത് വികസിക്കുന്ന ഓട്ടോ സ്കെയിലിങ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ PRD Live ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്. 

Eng­lish Sum­ma­ry: High­er Sec­ondary Exam Result Today

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.