മുസ്‌ലിം പെണ്‍കുട്ടികള്‍ കോളജില്‍ ഹിജാബ് ധരിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട വിശ്വഹിന്ദു പരിഷതിന്റെ (വിഎച്ച്പി) വനിതാ വിഭാഗമായ ദുര്‍ഗാ വാഹിനിയുടെ നേതൃത്വത്തില്‍ മധ്യപ്രദേശിലെ സര്‍ക്കാര്‍ കോളജിന് മുന്നില്‍ പ്രതിഷേധം.
പ്രതിഷേധത്തെ തുടര്‍ന്ന് കോളജ് ക്യാമ്പസില്‍ ഹിജാബ് ധരിക്കുന്നത് നിരോധിച്ചുകൊണ്ട് പ്രധാനാധ്യപകന്‍ ഉത്തരവിറക്കി. മധ്യപ്രദേശിലെ ദതിയ ജില്ലയിലാണ് സംഭവം.
അതേസമയം ഹിജാബ് വിഷയത്തില്‍ മധ്യപ്രദേശില്‍ യാതൊരു ആശയക്കുഴപ്പവും ഇല്ലെന്നും ആശയക്കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കരുതെന്ന് അപേക്ഷിക്കുന്നതായും ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ കളക്ടറോട് നിര്‍ദ്ദേശിക്കുകയും ചെയ്തു.
english summary;Hijab also banned in colleges in Madhya Pradesh
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.