കര്‍ണാടകയിലെ സര്‍ക്കാര്‍ കോളജില്‍ പ്രഖ്യാപിച്ച ഹിജാബ് വിലക്ക് പ്രതിഷേധത്തെ തുടര്‍ന്ന് നീക്കി.
ഉഡുപ്പിയിലെ സര്‍ക്കാര്‍ വനിതാ കോളജിലെ പ്രിന്‍സിപ്പലാണ് വിവാദ ഉത്തരവ് പുറത്തിറക്കിയത്. ക്ലാസ് റൂമില്‍ ഹിജാബ് ധരിച്ച് പ്രവേശിക്കാന്‍ അനുമതിയില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം പ്രിന്‍സിപ്പല്‍ രുദ്ര ഗൌഡ അറിയിച്ചത്. തുടര്‍ന്ന് ഹിജാബ് ധരിച്ചെത്തിയ ആറ് വിദ്യാര്‍ത്ഥിനികള്‍ കോളജിന് പുറത്ത് പ്രതിഷേധിച്ചിരുന്നു.
സംഭവം വാര്‍ത്തയായതിന് പിന്നാലെ ജില്ലാ കളക്ടര്‍ കുര്‍മ റാവോ വിഷയത്തില്‍ ഇടപെടുകയായിരുന്നു. വിദ്യാര്‍ഥിനികളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കരുതെന്ന് കളക്ടര്‍ കോളജിനോട് നിര്‍ദേശിച്ചു. തുടര്‍ന്ന് ഹിജാബ് ധരിച്ച് തന്നെ ക്ലാസില്‍ കയറാന്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് അനുമതി ലഭിക്കുകയായിരുന്നു.
കോളജിനകത്ത് അറബിയും ഉറുദുവും ബ്യാരി ഭാഷയും സംസാരിക്കരുതെന്നും കോളജ് പ്രിന്‍സിപ്പല്‍ ഉത്തരവിട്ടിരുന്നു. ഹിന്ദി, കന്നഡ, കൊങ്കിണി, തുളു ഭാഷകളില്‍ മാത്രമേ കോളജ് വളപ്പില്‍ സംസാരിക്കാന്‍ പാടുള്ളൂ എന്നാണ് ഉത്തരവ്. ഇതിനെതിരെയും വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
English Summary: Hijab ban lifted at Karnataka College
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.