ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞെടുപ്പിലേക്കുള്ള പ്രഖ്യാപനം വന്നിരിക്കേ സ്ഥാനാര്‍ത്ഥികെ നിശ്ചയിച്ച് വോട്ടര്‍മാരെ സമീപിക്കാന്‍ പാര്‍ട്ടികള്‍ തയ്യാറാകേണ്ടിയിരിക്കുന്നു.ഭരണകക്ഷിയായ ബിജെപിയും,മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസും സ്ഥാനാര്‍ത്ഥികെ നിശ്ചയിക്കുന്ന കാര്യത്തിലും, അവരുടെ ലിസറ്റ് പുറപ്പെടുവിപ്പിക്കുന്നതിലും ആശയക്കുഴപ്പത്തിലായിരിക്കുയാണ്.ഇരു പാര്‍ട്ടികളും വന്‍ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്.
സ്ഥാനാര്‍ത്ഥിത്വം കിട്ടാത്തവര്‍ രംഗത്തുവരികയും ചെയ്യുന്ന സാഹചര്യം ഉണ്ടാകും. രണ്ടു കൂട്ടരും അസംതൃപ്തരെ ചാക്കിട്ടുപിടിക്കാനുള്ള ശ്രമത്തിലുമാണ്. കഴിവതും വിമതപ്രശ്നങ്ങളില്ലാതെ കരുതലോടെ നീങ്ങുവാനാണ് ഇരു പാര്‍ട്ടികളുടേയും ശ്രമം. ബിജെപി ദേശീയ പ്രസിഡന്‍റ് ജെ പി നദ്ദയുടെ സംസ്ഥാനം കൂടിയാണ് ഹിമാചല്‍ പ്രദേശ്. പുതുമുഖങ്ങളെ ഇറക്കി നിലവിലുള്ള മന്ത്രിമാരേയും, സിറ്റിംങ് എംഎല്‍എമാരയും ഒഴിവാക്കാന്‍ ബിജെപി ആലോചിക്കുന്നുണ്ട്. സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഭരണവിരുദ്ധത ബിജെപിയെ തെല്ലെന്നുമല്ല ആശങ്കയിലാഴ്ത്തുന്നത്.
സീറ്റ് ലഭിക്കാത്തവര്‍ പാര്‍ട്ടിവിടുമെന്ന സാഹചര്യവും പാര്‍ട്ടിനേതൃത്വത്തെ അസ്വസ്തമാക്കുന്നുണ്ട്. ഇങ്ങനെയുള്ളവരെ ചാക്കിട്ടുപിടിക്കാനാണ് കോണ്‍ഗ്രസിന്‍റെ ശ്രമം. സീറ്റ് ലഭിക്കാത്തനില്‍ക്കുന്ന ചിലര്‍ക്ക് വോട്ടര്‍മാരില്‍ സ്വാധീനമുള്ളതായി കോണ്‍ഗ്രസ് കാണുന്നു. ഇങ്ങനെ ഉള്ളവരെ സ്ഥാനാര്‍ത്ഥികളാക്കിയാല്‍ തെറ്റൊന്നുമില്ലാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. 68 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്.
അതില്‍ 45പേരുടെ പട്ടിക കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അംഗീകരിച്ചെങ്കിലും ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല.ബാക്കി 20 സീറ്റുകളില്‍ പാര്‍ട്ടയിലെ വിവിധ ഗ്രൂപ്പുകളുടേയും, നേതാക്കന്‍മാരുടേയും സമ്മര്‍ദ്ദം നേരിടുകയാണ്,കൂടാതെ ബിജെപിയിലെ അസംതൃപ്തരെ കണ്ണുവെയ്ക്കുന്നുമുണ്ട്. മുതിര്‍ന്ന ബിജെപി നേതാക്കളില്‍ തന്നെ അസംതൃപ്തര്‍ ഏറിവരുന്നു. ഇവരുടെ മേഖലകള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തന്നെ നിരീക്ഷിച്ചുവരികയാണ്. പ്രത്യേകിച്ചും കാന്‍ഗ്ര മേഖല. അതിനാലും സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനം ആകുന്നില്ല.
ബിജെപിയും ഇതുവരെയായി സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചിട്ടില്ല. കോണ്‍ഗ്രസില്‍ നിന്നും അടുത്തിടെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. അതിനാല്‍ കോണ്‍ഗ്രസില്‍ നിന്നും കൂടുതല്‍ പേര് ബിജെപിലേക്ക് എത്തുമെന്ന പ്രതീക്ഷയിലുമാണ്. സ്ഥാനാര്‍ത്ഥിത്വം കിട്ടാതെ പുറത്തുവരുന്ന കോണ്‍ഗ്രസുകാരെ സ്ഥാനാര്‍ത്ഥികളാക്കില്ല. പക്ഷെ അവരെ സ്വതന്ത്രസ്ഥാനാര്‍ത്ഥികളാക്കുന്നതിലൂടെ കോണ്‍ഗ്രസിന്‍റെ വോട്ടുകള്‍ പരമാവധി കുറയ്ക്കാന്‍ കഴിയുമെന്നു ബിജെപി നേതൃത്വം വിശ്വസിക്കുന്നു.
English Summary:
Himachal Pradesh: Candidate selection, BJP and Congress are torn apart
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.