22 December 2024, Sunday
KSFE Galaxy Chits Banner 2

ഹിമവത്സേതുപര്യന്തം

അനീഷ് ആശ്രാമം
August 21, 2022 7:52 am

ഭാരതമണ്ണിൽ നിറയും ഓർമ്മയിൽ
മറഞ്ഞോരോ പ്രാണനുകൾ ത്വജിച്ചു
വിടർത്തി ഉണർത്തും സുവർണസംസ്കാരം
ഇത് സ്വാതന്ത്ര്യത്തിൻ ഭാരതജന്മസംസ്കാരം
സ്വതന്ത്ര കിരണം നെറുകയിൽ ചൂടി
ഹിമവത്സേതുപര്യന്തം
വർണവർഗ വിവേചനമില്ല
സ്വതന്ത്ര ഭാഷാഭൂഷാദികളാൽ
തഴുകി ഒഴുകുന്നീ നദീതട സംസ്കാരം
ശതകോടികൾ നമ്മൾ
ഭാരതാംബയെ വന്ദിക്കുന്നു
സത്യമഹിംസ കരവാളാക്കി
ഗാന്ധിജി പടവെട്ടിയ രാജ്യം
ധീരജവാന്മാർ ജീവൻ നൽകിയും
ജന്മനാടിന് സുരലോകം
തീർക്കുന്നൊരു ഭാരതനാട്
ത്രിവർണ പതാക പാറട്ടെ
നെഞ്ചിലങ്ങനെ ഉയരട്ടെ
സ്വതന്ത്രഭാരത ത്രിവർണപതാക
വിജയിക്കട്ടെ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.