22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 8, 2023
October 14, 2023
June 7, 2023
May 17, 2023
April 27, 2023
April 17, 2023
March 30, 2023
March 28, 2023
March 26, 2023
March 14, 2023

‘ഹിന്ദുത്വ’ക്കെതിരെ ഹിന്ദുക്കൾ ശബ്ദമുയർത്തണം: ഹിന്ദു സംഘടനകൾ

Janayugom Webdesk
ന്യൂഡൽഹി
April 28, 2022 9:56 pm

മുസ്‍ലിങ്ങൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കുമെതിരായ ‘ഹിന്ദുത്വ വിദ്വേഷത്തിനും അക്രമത്തിനുമെതിരെ ലോകമെമ്പാടുമുള്ള ഹിന്ദുക്കൾ ശബ്ദമുയർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു’ എന്ന് വിവിധ ഹിന്ദു സംഘടനകൾ. യുഎസ് ആസ്ഥാനമായുള്ള ഹിന്ദുസ് ഫോർ ഹ്യൂമൻ റൈറ്റ്സ് സമാഹരിച്ച പ്രസ്താവനയോട് നിരവധി ഹിന്ദു സംഘടനകളും നേതാക്കളും ഐക്യദാർഢ്യം പ്രകടിപ്പിച്ചു.
ഇന്ത്യയിൽ ഹിന്ദുമതത്തിന്റെ പേരിൽ മുസ്‍ലിങ്ങൾക്കെതിരെ നടക്കുന്ന അക്രമങ്ങൾ വർധിച്ചു വരികയാണെന്ന് വിശദമാക്കുന്ന പ്രസ്താവന ഇന്ത്യൻ എക്സ്പ്രസിലാണ് ആദ്യം പ്രസിദ്ധീകരിച്ചത്. ആഴത്തിലുള്ള ചരിത്രവും വൈവിധ്യവുമാർന്ന ഹൈന്ദവ പാരമ്പര്യത്തിന്റെ പ്രതിനിധികളായ ഇന്ത്യയിലും വിദേശത്തുമുള്ള ചില ഹിന്ദു നേതാക്കൾ ‘ഹിന്ദുത്വ’യെ അംഗീകരിക്കുന്നത് അസ്വസ്ഥജനകമാണ്.
ഹരിദ്വാറിലെ ‘ധർമ്മ സൻസദി‘ൽ ഇന്ത്യൻ മുസ്‍ലിങ്ങൾക്കെതിരെ വംശഹത്യക്ക് ആഹ്വാനം ചെയ്യുന്ന കാവി വസ്ത്രധാരികളായ സന്യാസിമാരുടെ ദൃശ്യങ്ങൾ മരവിപ്പിക്കുന്ന കാഴ്ചയാണ്. മുസ്‍ലിം സ്ത്രീകളെ ആപ്പുകളിൽ ലേലത്തിന് വയ്ക്കുന്നത്, കർണാടകയിലെ ഹിജാബ് നിരോധനം തുടങ്ങിയ സംഭവവികാസങ്ങളും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ലോകമെമ്പാടുമുള്ള ഹിന്ദുക്കൾ മൗനം വെടിഞ്ഞ് ഈ വിദ്വേഷത്തിനെതിരെ ശബ്ദമുയർത്തേണ്ട കാലം കഴിഞ്ഞു.

പാകിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങി ചില രാജ്യങ്ങളിൽ ഹിന്ദുക്കൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കുമെതിരായ അക്രമങ്ങൾ ഉണ്ടാകുന്നുണ്ട്. അത് ഇന്ത്യയിലെ മുസ്‍ലിങ്ങൾക്കും ന്യൂനപക്ഷങ്ങൾക്കുമെതിരായ അക്രമങ്ങളെ ഒരു തരത്തിലും ന്യായീകരിക്കുന്നില്ല. എല്ലാവർക്കും അന്തസ്സോടെ ജീവിക്കാൻ പരസ്പരം അവകാശത്തിനായി നിലകൊള്ളുക എന്നതാണ് നമ്മുടെ ധർമ്മം. മുസ്‍ലിം നേതാക്കളുമായും സ്ഥാപനങ്ങളുമായും ബന്ധം സ്ഥാപിക്കുകയും ശക്തിപ്പെടുത്തുകയും ക്ഷേത്രങ്ങളും വീടുകളും എല്ലാവർക്കുമായി തുറന്നിടുകയും വേണം. മതപരമായ ദേശീയത, ജാതീയത, മറ്റ് പാരമ്പര്യങ്ങളിലുള്ള ആളുകളോടുള്ള വിദ്വേഷം എന്നിവയെ വെല്ലുവിളിക്കുന്ന മതസ്വാതന്ത്ര്യത്തിന്റെയും സാമൂഹിക നീതിയുടെയും ‘ഹിന്ദുത്വം’ പഠിപ്പിക്കാൻ പ്രതിജ്ഞാബദ്ധത പുലർത്തുകയാണ് വേണ്ടത്.

ആര്യസമാജ് മന്ദിർ (അമൃതപുരി, ന്യൂഡൽഹി), ഭക്തിവേഴ്‍സിറ്റി (ഡൽഹി), ഗ്ലോബൽ നൈതിക് ശിക്ഷാ കേന്ദ്രം (ഡൽഹി/മഥുര), ന്യൂ മെക്സിക്കോയിലെ ഹിന്ദു ടെമ്പിൾ സൊസൈറ്റി (അൽബുക്കർക്), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവിങ് യൂണിവേഴ്സൽ വാല്യൂസ്, രാമകൃഷ്ണ വേദാന്ത (ഫോർട്ട് കോളിൻസ്), ജ്യോതി മന്ദിർ (ഒർലാൻഡോ), മാത്രി സദൻ ആശ്രമം (ഹരിദ്വാർ), മൈൻഡ്ഫുൾ മെഡിറ്റേഷൻ യോഗ (നേപ്പർവില്ലെ), പ്രേം ഭക്തി മന്ദിർ (ക്വീൻസ്), പർപ്പിൾ പണ്ഡിറ്റ് പ്രോജക്റ്റ് (ന്യൂയോർക്ക്), രാമകൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പിരിച്വാലിറ്റി ആൻഡ് ഹിന്ദുയിസം (റിഷി) (പ്രിട്ടോറിയ, ദക്ഷിണാഫ്രിക്ക), സർവ ധർമ്മ സദ്ഭവ ട്രസ്റ്റ് (അയോധ്യ) തുടങ്ങി നിരവധി സംഘടനകളാണ് പ്രസ്താവനയിൽ ഒപ്പു വച്ചിട്ടുള്ളത്.

Eng­lish Sum­ma­ry: Hin­dus should speak out against ‘Hin­dut­va’: Hin­du organizations

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.