വനിതാ ജീവനക്കാരെ മാത്രം ഉള്‍പ്പെടുത്തി സൗദി അറേബ്യയിലെ എയർലൈൻ സര്‍വീസ് നടത്തി. സ്ത്രീ ജീവനക്കാര്‍ മാത്രമാണ് സര്‍വീസിലുണ്ടായിരു ന്നത്. ഇത്തരത്തിലുള്ള രാജ്യത്തെ ആദ്യത്തെ വിമാനസര്‍വീസാണിതെന്ന് അധികൃതര്‍ അറിയിച്ചു.
രാജ്യത്തിലെ സ്ത്രീ ശാക്തീകരണത്തിനുള്ള നാഴികക്കല്ലായി ഇതിനെ അധി കൃതർ വിശേഷിപ്പിച്ചു. റിയാദിൽ നിന്ന് ചെങ്കടൽ തീരനഗരമായ ജിദ്ദയിലേക്കാണ് വിമാനം സര്‍വീസ് നടത്തിയത്. ഏഴംഗ ക്രൂവിൽ ഫസ്റ്റ് ഓഫീസർ ഉൾപ്പെടെ ഭൂരിഭാ ഗവും സൗദി വനിതകളായിരുന്നു. എന്നാൽ ക്യാപ്റ്റൻ വിദേശ വനിതയായിരുന്നുവെന്ന് ഇമാദ് ഇസ്കന്ദറാണി പറഞ്ഞു. വ്യോമയാന മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതില്‍ സൗദി അറേബ്യയിലെ സിവിൽ ഏവിയേഷൻ അതോറിറ്റി വിപുലമായ ശ്രമങ്ങളാണ് നടത്തി വരുന്നത്.
2019 ലാണ് വനിതാ സൗദി കോപൈലറ്റുമായി അതോറിറ്റി ആദ്യ വിമാനം സര്‍വീസ് നടത്തിയത്.
സ്ത്രീകള്‍ക്ക് അവകാശം നിഷേധിക്കുന്ന തരത്തിലുള്ള പല നിയമങ്ങളും എടുത്തു കളഞ്ഞുകൊണ്ട് വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ് സൗദി അറേബ്യ.
English Summary: Historical flying; Saudi Airlines operates exclusively for female employees
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.